ഉത്തർപ്രദേശിലെ സന്യസ്തർക്ക്‌ നേരെയുണ്ടായ ആക്രമണത്തിനും നിയമ നടപടികൾ സ്വീകരിക്കാത്ത പോലീസിന്റെ നിസംഗതക്കെതിരെ ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം പ്രതിഷേധ പ്രകടനം നടത്തി

119

ഇരിങ്ങാലക്കുട : മതം മാറ്റം ആരോപിച്ച് ഉത്തർപ്രദേശിൽ സന്യസ്തർക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച പോലീസ് നിസംഗത ക്കെതിരെയുമായി ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അഭിവന്ദ്യ പിതാവ് മാർ പോളി കണ്ണൂക്കാടൻ തിരികൾ തെളിയിച്ചു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മത ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ ചെറുക്കണം എന്നും ഇത്തരം അതിക്രമങ്ങൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും പിതാവ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ: പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ: ടോണി പാറേക്കാടൻ ഫാ:സാംസൺ എലുവത്തിങ്കൽ, ഫാ: ജിബിൻ നായതോടൻ , കത്തീഡ്രൽ കെസിവൈഎം പ്രസിഡന്റ് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, സെക്രട്ടറി മാക്സിൻ വിൻസെന്റ്, പ്രോഗ്രാം കൺവീനർ സോജോ ജോയ് തൊടുപറമ്പിൽ, പള്ളി കമ്മിറ്റി അംഗങ്ങൾ, പള്ളി കൈക്കാരന്മാർ എന്നിവർ നേതൃത്വം കൊടുത്ത ചടങ്ങിൽ നാന്നൂറോളം ഇടവക ജനങ്ങൾ പങ്കെടുത്തു.ഇത്തരം തിക്ത അനുഭവങ്ങൾ നേരിട്ട് കൊണ്ടും നമ്മുടെ സന്യസ്തർ നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്നതിന്റെ സൂചകമായി ഇരിങ്ങാലക്കുടയിലെ വിവിധ കോൺഗ്രിഗേഷനിൽ ഉള്ള സന്യസ്തരെ അഭിവന്യ പിതാവ് കത്തിച്ച തിരികൾ നൽകി അനുമോദിക്കുകയും ചെയ്തു.

Advertisement