ഏഴടി തലപൊക്കവുമായി മാണിക്യന്‍ ഞാറ്റുവേല വേദിയില്‍

1919

ഇരിങ്ങാലക്കുട : കാര്‍ഷിക ഉത്സവവേദിയായ വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല വേദിയില്‍ തലപൊക്കത്തില്‍ ഏഴടി ഉയരക്കാരനായ മാണിക്യന്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.വേദിയിലെ മറ്റ് ആകര്‍ഷങ്ങളായ സുല്‍ത്താനും ടിപ്പുവിനും ശേഷം എത്തിയ 1200 കിലോ ഭാരമുള്ള ഈ കൂറ്റന്‍ പോത്തിനെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി അശ്വനാണ് മാണിക്യനെ ഞാറ്റുവേല വേദിയില്‍ എത്തിച്ചത്.മുറ വിഭാഗത്തില്‍പ്പെട്ട മാണിക്യന്റെ വൈക്കോല്‍ കാട്ടി തലപൊക്കം നടത്തുമ്പോള്‍ ഉള്ള ഭീമാകരമായ രൂപമാണ് കാണികളെ ഏറെ ആകര്‍ഷിക്കുന്നത്.

Advertisement