മൊയ്‌തീൻ കുഞ്ഞ് ദിനത്തോട് അനുബന്ധിച്ചു അനുസ്മരണവും പൊതുസമ്മേളനവും നടത്തി

39

കാട്ടൂർ : ദീർഘ കാലം കാട്ടൂരിലെ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ മൊയ്‌തീൻ കുഞ്ഞിന്റെ അനുസ്മരണവും പൊതു സമ്മേളനവും നടത്തി.സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സിപിഐഎം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം പ്രേംനാഥ് ഉത്ഘാടനം ചെയ്തു.ബീഡിതൊഴിലാളിയായി പൊതു ജീവിതം ആരംഭിച്ച മൊയ്‌തീൻ കുഞ്ഞ് തൊഴിലാളി പ്രസ്ഥാനത്തിലൂടെയാണ് പാർട്ടിയിലേക്ക് കടന്നുവന്നത്.തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും സജീവമായിരുന്നു.ദീർഘകാലം സിപിഐഎം പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പാർട്ടിയെ കെട്ടിപ്പടുക്കുന്നതിലും മൊയ്‌തീൻ കുഞ്ഞ് കഴിവ് തെളിയിച്ചിരുന്നു.എഴുപതുകളുടെ അവസാന കാലത്ത് ഇടതുപക്ഷത്തിൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐഎം കാറളവും കാട്ടൂരും ഒരുമിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരത്തെ നേരിടുകയും ചരിത്ര വിജയം കൈവരിക്കുകയും ചെയ്തത് മൊയ്‌തീൻ കുഞ്ഞിന്റെ നേതൃത്വത്തിൽ ആയിരുന്നു.തുടർന്ന് പാർട്ടി തീരുമാന പ്രകാരം പഞ്ചായത്ത്‌ പ്രസിഡന്റായും മൊയ്‌തീൻ കുഞ്ഞ് പ്രവർത്തിച്ചു.1980 നവംബർ-3 ന് മൊയ്‌തീൻ കുഞ്ഞ് ലോകത്തോട് വിടപറയുമ്പോൾ കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം എൻ.ബി പവിത്രൻ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ്‌ കുമാർ,പു.ക.സ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.മൊയ്‌തീൻ കുഞ്ഞിന്റെ സമകാലിക പ്രവർത്തകനും മുതിർന്ന നേതാവുമായിരുന്ന വി.പി നായർ,മുൻ എം.എൽ.എ കെ.യു അരുണൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,കെ.സി പ്രേമരാജൻ,കെ.ആർ.വിജയ,കെ,എ ഗോപി മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ,ലോക്കൽ സെക്രട്ടറിമാർ,ലോക്കൽ കമ്മിറ്റി അംഗങ്ങൾ,പാർട്ടി അംഗങ്ങൾ,അനുഭാവികൾ,വർഗ്ഗ-ബഹുജനാംഘങൾ തുടങ്ങിയവർ പങ്കെടുത്തു.വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വന്ന 8ഓളം കുടുംബങ്ങളെ ഏരിയ സെക്രട്ടറി വി.എ മനോജ്‌ കുമാർ മാലയിട്ടും പതാക നൽകിയും സ്വീകരിച്ചു.പാർട്ടി ലോക്കൽ കമ്മിറ്റി അംഗം വി.എം കമറുദീൻ നന്ദി പറഞ്ഞു.നിരവധി പേർ പങ്കെടുത്ത റാലിയും പൊതു സമ്മേളനത്തിന് മുൻപ് നടന്നു.

Advertisement