ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി സംരംഭം സൗജന്യ വൃക്കരോഗ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്

90


പുല്ലൂര്‍: ആര്‍ദ്രം സ്വാന്തന പരിപാലനകേന്ദ്രംത്തിന്‍ടെ നേതൃത്വത്തില്‍ പി. ആര്‍. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി സംരംഭം സൗജന്യ വൃക്കരോഗ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്ന ചടങ്ങില്‍ മുരിയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ സ്വാഗതവും ടി. സി പീതാംബരന്‍ നന്ദിയും പറഞ്ഞു. പൂമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിനേഷ്, ആര്‍ദ്രം സെക്രട്ടറി സി. എല്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement