സ്‌നേഹ സ്പര്‍ശവുമായി ചങ്ങാതിക്കൂട്ടം

1499
Advertisement

ഇല്ലിക്കാട്:  മനുഷ്യന്‍ മനുഷ്വത്വത്തിന്റെ വില തിരിച്ചറിയാന്‍ വൈകിപ്പോകുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുകയാണ് കാട്ടൂര്‍ ഇല്ലിക്കാടിലെ ചങ്ങാതിക്കൂട്ടത്തിലെ ഒരു കൂട്ടം യുവാക്കള്‍ .തൃശ്ശൂര്‍ സര്‍ക്കിളിനു കീഴില്‍ ചാലക്കുടി വനം ഡിവിഷനില്‍പ്പെട്ട പാലപ്പിള്ളി റെയ്ഞ്ചിലെ ചക്കിപ്പറമ്പ് ആദിവാസി കോളനിയില്‍ സ്വന്തം നാട്ടുക്കാരില്‍ നിന്ന് സ്വരൂപിച്ച വസ്ത്രങ്ങളും കോളനി നിവാസികള്‍ക്ക് സ്വന്തമായി ഒരു തയ്യല്‍ മെഷീനും ചങ്ങാതിക്കൂട്ടം നല്‍കി.17 കുടുംബങ്ങള്‍ പാര്‍ക്കുന്ന കോളനിയില്‍ 67 അംഗങ്ങളാണ് താമസിക്കുന്നത്.ചക്കിപ്പറമ്പ് ആദിവാസി വി എസ് എസ്് സെക്രട്ടറി എം എസ് സുരേഷ് സ്വാഗതം പറഞ്ഞു.ആദിവാസി വി എസ് എസ് പ്രസിഡന്റ് വിജയന്‍ അധ്യക്ഷന്‍ ആയിരുന്നു.പാലപ്പിള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പി പ്രേം ഷമീര്‍ ഉദ്ഘാടനം ചെയ്തു.എസ് എഫ് ഒ പാറക്കടവ് സെക്ഷന്‍ എം പി ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു

Advertisement