കാറളം പൊതുമൈതാനിയില്‍ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

540
Advertisement

ഇരിങ്ങാലക്കുട : യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തില്‍ കാറളം പൊതുമൈതാനിയില്‍ ഏപ്രില്‍ 1 മുതല്‍ 8വരെ വൈകീട്ട് 7 മണിക്ക് പി.ആര്‍ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വി.എം ജമാലു സ്മാരക സ്മാരക റണ്ണേഴ്സ് റോളിങ്ങ് ട്രോഫിക്കും വേണ്ടി 10-ാം മത് സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി ക്ലബ്ബിന്റെ 10-ാംമത് വാര്‍ഷികം ശനിയാഴ്ച്ച 6മണി മുതല്‍ വിവിധ കലാപരിപാടികളോടെ നടത്തുന്നു.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു അദ്ധ്യക്ഷനായുള്ള ചടങ്ങില്‍ ചാലക്കുടി എം.പി യും സിനിമ താരവുമായ ടി.വി ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍, സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പ്രേമരാജന്‍, ഡോ. ഇ.പി ജനാര്‍ദ്ദനന്‍, വാര്‍ഡ് മെമ്പര്‍ പ്രമീള ദാസന്‍, കാറളം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.കെ ഭാസ്‌കരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് മാസ്റ്റേഴ്‌സ് അത്ലറ്റിക് ചമ്പ്യാന്‍ഷിപ്പില്‍ 1500 മീറ്റര്‍ വെള്ളി നേടിയ കാറളത്തെ ബിജു കെ.എസ്, ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുടബോള്‍ അംഗം എം.കെ അനീഷ് എന്നിവരെ ആദരിക്കുകയും വളര്‍ന്നുവരുന്ന ഫുടബോള്‍ പ്രതിഭകള്‍ക്ക് ഫുടബോള്‍ കിറ്റ് നല്‍കുകയും ചെയും. പത്രസമ്മേളനത്തില്‍ രക്ഷാധികാരി എ.വി അജയന്‍, യുവധാര കലാകായിക സെക്രട്ടറി സജിത്ത് ഐ.വി, പ്രസിഡന്റ് ജിലേഷ് പി.ബി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ എം.സി അഭിലാഷ്, ടി.ബി സച്ചിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement