പ്രൊഫ. മാമ്പുഴ കുമാരന് സഹപ്രവർത്തകരുടെ ആദരം

51

ഇരിങ്ങാലക്കുട :കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം നേടിയ പ്രശസ്ത നിരൂപകനും ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം മുൻ അധ്യക് ഷനുമായ പ്രൊഫ.മാമ്പുഴ കുമാരന് മുൻ സഹപ്രവർത്തകരുടെ ആദരം.മലയാളം, ഹിന്ദി, സംസ്കൃതം, ലത്തീൻ വിഭാഗങ്ങളിലെ അധ്യാപകക്കൂട്ടായ്മയാണ് സമാദരണത്തിൽ പങ്കെടുത്തത്.ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലും മലയ്ഫാള വിഭാഗം മുൻ അദ്ധ്യക്ഷനുമായ .ജോസ് ചുങ്കൻ, മലയാള വിഭാഗം മുൻ അധ്യാപകൻ ഫാ.ജോർജ്ജ് പാലമറ്റം, ഹിന്ദി വിഭാഗം മുൻ അധ്യക്ഷൻ കെ.കെ.ചാക്കോ, സംസ്കൃത വിഭാഗം മുൻ അധ്യക്ഷൻ പി.സി.വർഗ്ഗീസ്, മലയാള വിഭാഗം മുൻ അധ്യക്ഷൻ വി.എ.വർഗ്ഗീസ്, ക്രൈസ്റ്റ് കോളേജ് മുൻ പി.ആർ.ഒ.യും മലയാള വിഭാഗം മുൻ അധ്യക്ഷനുമായ ഡോ.സെബാസ്റ്റ്യൻ ജോസഫ്, ഹിന്ദി വിഭാഗം അധ്യക്ഷ . ഷീബ വർഗ്ഗീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.കൊറോണ വ്യാപിച്ചതു കൊണ്ട് മാറ്റി വച്ച സമാദരണച്ചടങ്ങിൽ ഫലകവും പൊന്നാടയും നൽകി തങ്ങളുടെ ജ്യേഷ്ഠസഹോദരനും സഹപ്രവർത്തകനും പ്രശസ്ത നിരൂപകനുമായ മാമ്പുഴ കുമാനെ ആദരിച്ചതായി ഫാ.ജോസ് ചുങ്കൻ, ഡോ.സെബാസ്റ്റ്യൻ ജോസഫ് എന്നിവർ അറിയിച്ചു.ക്വാറൻറയ്നിൽ കഴിയുന്ന ഏതാനും അധ്യാപകർക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല.

Advertisement