ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു .

384

ലോക സി.ഒ.പി.ഡി. ദിനത്തോടനുബന്ധുച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്ത്മ അലര്‍ജി ചെസ്‌ററ് സ്‌പെഷ്യലിസ്‌ററ് ഡോ . രേഷ്മ തിലകന്‍ MBBS, DTCD, FICM (Apollo) (പള്‍മനോളജിസ്ട്) ക്യാമ്പിന് നേതൃത്വം നല്‍കി. അലര്‍ജി, ആസ്ത്മ അനുബന്ധ വിഷയങ്ങളെ ആസ്പദമാക്കി ഡോക്ടര്‍ ക്ലാസെടുത്ത് ക്യാമ്പില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ക്യാമ്പില്‍വച്ച് ശ്വാസകോശ പരിശോധന ടെസ്റ്റ് (PFT) സൗജന്യമായി ചെയ്തുകൊടുത്തു. രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും ഡോക്ടര്‍ കണ്‍സള്‍ട് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

 

Advertisement