ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപികരിച്ചു.

605

ഇരിങ്ങാലക്കുട : പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപികരിച്ചു.പ്രിയഹാളില്‍ ചേര്‍ന്ന കമ്മിറ്റി യോഗം ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.എസ് സോമന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം കണ്‍വീനര്‍ ജോഷി ജോണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ഉമ്മര്‍ വരവൂര്‍,ജില്ലാ സെക്രട്ടറി ഫൈസല്‍ വരവൂര്‍,ട്രഷറര്‍ കെ ആര്‍ വില്‍സണ്‍,സംഘടന നേതാക്കളായ അല്ലിജാന്‍ വടക്കാഞ്ചേരി,പി സി മുഹമ്മദ് കോയ,അഡ്വ സജീവ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റായി ജോഷി ജോണി,വൈസ് പ്രസിഡന്റ് ഷഫീര്‍,സെക്രട്ടറി ശശിലാല്‍,ജോ.സെക്രട്ടറി പ്രേമന്‍,ട്രഷറര്‍ പ്രദീപ് മുതിരപറമ്പില്‍,ജില്ല കമ്മിറ്റി നോമിനി ബിജു ഓ എസ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisement