ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വൃത്തിയാക്കല്‍ പ്രവൃത്തി തുടരുന്നു.

722
Advertisement

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച മുതല്‍ ആരംഭിച്ച ക്ഷേത്രം മോടികൂട്ടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വൃത്തിയാക്കല്‍ പ്രവൃത്തി ഈ ആഴ്ചയും തുടര്‍ന്നു. ഞായറാഴ്ച രാവിലെ 9മണി മുതല്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. ക്ഷേത്ര മതില്‍ കെട്ടിനകം, കെട്ടിട ഭാഗങ്ങള്‍, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്.വരും മാസങ്ങളില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണി മുതല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടേയും, ദേവസ്വം ജീവനക്കാരുടേയും നേതൃത്വത്തില്‍ നടക്കുന്ന വൃത്തിയാക്കല്‍ ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു. മേനോന്‍ അഭ്യര്‍ത്ഥിച്ചു. ഉച്ചക്ക് 12 മണിവരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണവും ദേവസ്വം ഒരിക്കിയിരുന്നു.

Advertisement