ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കണം; എന്‍.ജി.ഒ

29

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പടെ കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എല്‍. മായ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.പി. അനീഷ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി വി.എസ്. അനീഷ്, വി.എന്‍. ശ്രീകുമാര്‍, വി.ബി. സഞ്ജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.എം. അജി (പ്രസി), കെ.പി. ശൈലജ, വി.ബി. സഞ്ജുകുമാര്‍ (വൈസ് പ്രസി), വി.എസ്. അനീഷ് (സെക്ര), ഷെല്‍വിന്‍ ജോസഫ് പെരേര, കെ.വി. വിപിന്‍ (ജോ.സെക്ര), വി.എന്‍. ശ്രീകുമാര്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement