പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Published :19-Dec-2017

455
എടതിരിഞ്ഞി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ ആലൂക്കപറമ്പില്‍ പ്രദീപിന്റെ മകന്‍ പ്രശാന്ത് (20) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. രാത്രി വീട്ടിലേയ്ക്ക് വരുംവഴിയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. അമ്മ: പരേതയായ ഉഷ.
Advertisement