ഇടതുപക്ഷ ജനാധിപത്യ മുന്നണി കിഴുത്താണി മേഖല കണ്‍വെന്‍ഷന്‍ സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു

287
Advertisement

ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാധിപത്യ മുന്നണി കിഴുത്താണി മേഖല കണ്‍വെന്‍ഷന്‍ സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു
ടി.പ്രസാദ് അധ്യക്ഷനായി. എം.സുദീര്‍ദാസ് സ്വാഗതം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ, എന്‍ കെ ഉദയപ്രകാശ്, വി എ മനോജ്കുമാര്‍, ദിവാകരന്‍ മാസ്റ്റര്‍, സുരേഷ് ബാബു എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.എസ് ബാബു നന്ദി പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.ഇടതുപക്ഷ ജനാധിപത്യ മുന്നണി കിഴുത്താണി മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി എം.സുധീര്‍ദാസിനേയും പ്രസിഡന്റായി ടി.പ്രസാദിനേയും ട്രഷററായി അനില്‍ മംഗലത്തിനേയും തിരഞ്ഞെടുത്തു.

 

Advertisement