എ. കണാരന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

426
Advertisement

ഇരിങ്ങാലക്കുട : കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എ. കണാരന്‍ ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.വിനയന്‍ ഉദ്ഘാടനം ചെയ്തു.എ.ആര്‍.പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.സുരേഷ് ബാബു, മല്ലിക ചാത്തുകുട്ടി, പി.വി.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.വി.മദനന്‍ സ്വാഗതവും, കെ.കെ.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Advertisement