ഇടുക്കി ചെറുത്തോണി ഡാം അടിയന്തിര ഘട്ടത്തില്‍ ട്രയല്‍റണിനായി തുറന്നു ഇതോടെ സംസ്ഥാനത്ത് 23 ഡാമുകള്‍ തുറന്നു. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. കല്‍ക്കി ഡാം കൂടി തുറക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്.ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമൊഴുകുന്നുണ്ട്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന ലോക മല്ലേശ്വരം, മേത്തല, പുല്ലൂറ്റ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും പൊയ്യ, എറിയാട് ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും പെരിയാറിന്റെ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റര്‍ ടി. വി. അനുപമ അറിയിച്ചു

 

 

LEAVE A REPLY

Please enter your comment!
Please enter your name here