വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച ആങ്കണവാടിയാണിത്. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിതീര്‍ത്ത തളിര് അങ്കണവാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 24ന് 12 മണിയ്ക്ക് ഇരിങ്ങാലക്കുട കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഇരിങ്ങാലക്കുട ബ്ളോക്ക് അസി.എഞ്ചിനീയര്‍ സന്തോഷ് എം.പി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് നന്ദിയും പറയും. തുടര്‍ന്ന് സലിലന്‍ വെള്ളാനി നയിക്കുന്ന നാടന്‍പാട്ടു മഹോത്സവവും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ഇരിങ്ങാലക്കുട ബൈപാസ് റോഡ് ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
പാലിയേറ്റീവ് കെയറിന് ഫണ്ട് നല്‍കി വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷിച്ചു.
കരൂപ്പടന്ന: വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പണം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിക്കൊണ്ട് ക്രിസ്തുമസ് ആഘോഷിച്ചു.കരൂപ്പടന്ന ജെ.ആന്റ്.ജെ. സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ക്രിസ്തുമസ് ആഘോഷത്തിനായി സ്വരൂപിച്ച ഫണ്ട് കോണത്തുകുന്ന് ആല്‍ഫ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് മരുന്നു വാങ്ങുന്നതിനായി നല്‍കിയത്.പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡണ്ട് എ.ബി.സക്കീര്‍ ഹുസൈന്‍ ഫണ്ട് ഏറ്റുവാങ്ങി.സ്‌കൂള്‍ പ്രധാനാധ്യാപിക സുമതി അച്യുതന്‍, പി.ടി.എ.പ്രസിഡണ്ട് എ.കാര്‍ത്തിക, ചെയര്‍മാന്‍ വീരാന്‍.പി.സെയ്ത്, മാനേജര്‍ കെ.കെ.യൂസുഫ്, വൈസ് പ്രിന്‍സിപ്പാള്‍ രത്‌ന ശിവദാസ്, സ്‌കൂള്‍ ലീഡര്‍മാരായ അഭിമന്യു, മുഹസീന, പി.കെ.എം.അഷറഫ്, കെ.എ.മുഹമ്മദ് ഷെഫീര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ സെക്രട്ടറി എ.എച്ച്.ബാവ എന്നിവര്‍ സംസാരിച്ചു.സാന്താക്ലോസ് വേഷമണിഞ്ഞ കുട്ടികള്‍ കരോള്‍ ഗാനമാലപിച്ചും നൃത്തം വെച്ചും ക്രിസ്തുമസിനെ വരവേറ്റു
ജെസിഐ ഇരിങ്ങാക്കുടയുടെ ക്രിസ്തുമസ് ആഘോഷം വൃദ്ധരോടൊപ്പം
സി.പി.ഐ(എം) ഇരിങ്ങാലക്കുട നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തി.
ഈസ്റ്റ് പഞ്ഞപ്പിള്ളി -പാറേക്കാട്ടുകര റോഡിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് നല്‍കി.
കുറുമാലിക്കാവ് ക്ഷേത്ര ഉപദേശകസമിതി അന്തിമ ലിസ്റ്റ് സ്റ്റേ ഹര്‍ജി കോടതി തള്ളി
ക്രൈസ്റ്റ് എന്‍ എസ് എസ് യൂണിറ്റുകളുടെ സൈലന്റ് വാലി നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു.സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ തത്തേങ്ങലം ക്യാമ്പ് സെന്ററില്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ അന്‍പതോളം വരുന്ന എന്‍ എസ് എസ് വോളണ്ടീയേഴ്‌സും അവരുടെ ലീഡര്‍മാരായ കിരണ്‍,ജോബിന്‍ എന്നിവരും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍ ,പ്രൊഫ. ലിഷ ,പ്രൊഫ. ആന്റണി എന്നിവരും പങ്കെടുത്തു.സീനിയര്‍ വൈല്‍ഡ് അസിസ്റ്റന്റ് ആയ മനോജ് ,ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.രണ്ട് ദിനങ്ങളിയായി നടന്ന ക്യാമ്പില്‍ വനത്തിലൂടെയുള്ള യാത്രകളും വനത്തെക്കുറിച്ചും അവിടെയുള്ള ജീവികളെക്കുറിച്ചുമുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട ബൈപാസ് റോഡ് ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 22 ന് പ്രവര്‍ത്തനമാരംഭിക്കുന്നു.
ക്രിസ്മസ് സമ്മാനമായി വീട് നിര്‍മ്മാണത്തിനായുള്ള തുക കൈമാറി
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എന്‍ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേയ്ക്ക് ഇത്തവണത്തേ ക്രിസ്മസ് ആഘോഷങ്ങളുടെ ചിലവ് കുറച്ച് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൈമാറി.കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ പ്രൊഫ. ബീനയ്ക്കാണ് കൈമാറിയത്.തുടര്‍ന്ന് സഹോദര്യത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന ക്രിസ്മസ് ഗാനങ്ങളും കലാപരിപാടികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.മലയാളം എം എ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇത്തവണത്തേ ക്രിസ്മസ് ആഘോഷം ഓഖി ദുരന്തം വിതച്ച തീരപ്രദേശത്ത് ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൊണ്ട് കേക്കുകള്‍ വാങ്ങി ദുരന്തത്തില്‍ നിന്ന് കരകയറിയവര്‍ക്കൊപ്പം പ്രിന്‍സിപ്പള്‍ ഡോ.ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു.
പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന മൂര്‍ക്കനാട് പാടശേഖരത്തിന് ശാപമോക്ഷം
മൂര്‍ക്കനാട്: പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന മൂര്‍ക്കനാട് ചിത്രാപ്പ് കായലിന് കിഴക്ക് ഭാഗത്തെ പാടശേഖരത്തിന് ശാപമോക്ഷം.അഞ്ചൂറോളം പറ വരുന്ന മൂര്‍ക്കനാട് പുറത്താട് പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയത്. വ്യാഴാഴ്ച്ച സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്യ്തു.കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു മുഖ്യാതിഥിയായിരിന്നു.വലിയ കോള്‍ പടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ തരിശുപാടത്തെ കൃഷിയോഗ്യമാക്കിയത്. ചെമ്മണ്ട കായല്‍ കടുംകൃഷി സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്ന ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും കര്‍ഷകരെ വിളിച്ച് മീറ്റിങ്ങ് കൂടുകയല്ലാതെ കൃഷി ചെയ്യാന്‍ വേണ്ട പശ്ചാത്തല സൗകര്യമൊരുക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ ഇക്കുറിയെങ്കിലും പാടത്ത് കൃഷിയിറക്കണമെന്ന വാശിയിലായിരുന്നു ഇവിടത്തെ കര്‍ഷകര്‍. അതിന്റെ ഭാഗമായി വലിയ കോള്‍പടവ് സംരക്ഷണ സമിതി എന്ന പേരില്‍ കര്‍ഷകരുടെ ഒരു കൂട്ടായ്മ രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങി. കര്‍ഷകര്‍ സജ്ജമായതോടെ കടുംകൃഷി സഹകരണ സംഘം മോട്ടോര്‍ ഷെഡ് നിര്‍മ്മിച്ച് മോട്ടോര്‍ വെച്ചു. പാടത്തുനിന്നും പുത്തന്‍ തോട്ടിലേക്ക് വെള്ളം അടിച്ച് കളയാന്‍ സൗകര്യമൊരുക്കി. അവശ്യസമയങ്ങളില്‍ കൃഷിക്ക് തോട്ടില്‍ നിന്നും വെള്ളം ലഭ്യമാക്കാന്‍ ഒരു കിലോ മീറ്ററോളം ദൂരത്ത് പൈപ്പിടാന്‍ കൃഷിവകുപ്പ് 50,000 രൂപ അനുവദിച്ചതും കര്‍ഷകര്‍ക്ക് തുണയായി.
പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാള്‍ മഹാമഹം
വി.സെബാസ്ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ജനുവരി 4,5,6,7 തിയ്യതികളില്‍
ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസിന് മുന്നില്‍ ഓറ്റയാള്‍ നിരാഹാര സമരം
ക്രിസ്മസ് സമ്മാനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ സാന്ത്വന സന്ദര്‍ശനം
ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വഭവനങ്ങളില്‍ നിന്ന് സമാഹരിച്ച നിത്യോപയോക വസ്തുക്കള്‍ ഓഖി ചുഴിലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി നല്‍കുന്നു.അഴിക്കോട് എറിയാട് പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലെ 150 ഓളം വീടുകളിലേയ്ക്കാണ് ദുരിതാശ്വാസം എത്തിക്കുന്നത്.ഹെഡ്മിസ്ട്രസ് സി.ജീസ്‌റോസിന്റെയും പി ടി എ പ്രസിഡന്റ് പി വി ശിവകുമാറിന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് സാധനങ്ങള്‍ സമാഹരിച്ചത്.
തിരുവാതിരമോഹോത്സവം ജനുവരി 1 ന് അരങ്ങേറും.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ നടക്കുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവം ഡിസംബര്‍ 31, ജനുവരി 1 തിയതികളില്‍ നടക്കും. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ 31 എട്ടങ്ങാടി ചടങ്ങുകളോടെ തിരുവാതിര മഹോത്സവം ആരംഭിക്കും. ജനുവരി 1 ന് വൈകീട്ട് 5 മണിക്ക് സിനിമാതാരം ഊര്‍മ്മിള ഉണ്ണി ഭദ്രദീപം തെളിയിക്കും. ചടങ്ങില്‍ പ്രമുഖ പഴയ തിരുവാതിര കലാകാരികളെ ആദരിക്കും. പുലര്‍ച്ചെ ഒരു മണിവരെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരികള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി അരങ്ങേറും. തിരുവാതിര അനുഷ്ഠാന ചടങ്ങുകളോടെയാണ് പരിപാടി നടക്കുന്നത്. തിരുവാതിര വിഭവങ്ങളോടെയുള്ള ഭക്ഷണം, ഊഞ്ഞാല്‍, തിരുവാതിരകളിക്കാര്‍ക്കുള്ള യാത്രാസൗകര്യം എന്നിവയും സംഘാടകസമിതി ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന പരിസ്ഥിതി ശില്‍പ്പശാല ഇരിങ്ങാലക്കുടയില്‍ 23, 24 തിയതികളില്‍
ക്രിസ്തുമസ് വിപണി ഉണര്‍ന്നു സ്റ്റാറായി ‘ജിമിക്കിക്കമ്മല്‍’
ബസ് സ്റ്റാന്റിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിലെ പഴയ ബില്‍ഡിംങ്ങിലേയ്ക്ക് കയറുന്ന കാട്ടൂര്‍ റോഡിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.സ്റ്റാന്റിലെ പോലിസ് എയ്ഡ് പോസ്റ്റിന് മുന്നിലാണ് പകല്‍ മുഴുവനും കാല്‍നട യാത്രക്കാര്‍ക്ക് സ്റ്റാന്റിലേയ്ക്ക് കയറാന്‍ സാധിക്കാത്തവിധം ബൈക്ക് പാര്‍ക്കിംങ്ങ് നടത്തുന്നത്.പോലീസ് നോപാര്‍ക്കിംങ്ങ് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും മതിയായ രീതിയില്‍ പിഴ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഈ ബോര്‍ഡിന് ചുവട്ടില്‍ വരെ പാര്‍ക്കിംങ്ങ് നടത്തുന്നുണ്ട്.സ്ത്രികളുടെ വിശ്രമമുറിയിലേയ്ക്ക് കടക്കുന്നതിനും ഈ വഴിയാണ് ഉപയോഗിക്കുന്നത്.സ്റ്റാന്റിലേയ്ക്ക് കയറാതേ പോകുന്ന ബസുകള്‍ ഇവിടെയാണ് യാത്രക്കാരെ ഇറക്കാറുള്ളത്.ബൈക്കുകള്‍ പാര്‍ക്കിംങ്ങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റാന്റ് ചുറ്റി അകത്തേയ്ക്ക് പ്രവേശിക്കേണ്ട അവസ്ഥയാണ് ഉള്ളത്.അനധികൃത പാര്‍ക്കിംങ്ങുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശക്തി സാംസ്‌ക്കാരിക വേദി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കീഴുത്താണ് അദ്ധ്യക്ഷനായിരുന്നു.എം കെ മോഹനന്‍,പി മുരളിധരന്‍,പി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.