ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസിന് മുന്നില്‍ ഓറ്റയാള്‍ നിരാഹാര സമരം

466
ഇരിങ്ങാലക്കുട : പുല്ലൂര്‍ എസ് എന്‍ ബി എസ് സമാജം എല്‍ പി സ്‌കൂള്‍ മാനേജര്‍ നിമയനവുമായി ബദ്ധപെട്ട് ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യഭ്യാസ ഓഫിസിന് മുന്നില്‍ സമാജം ഭാരവാഹി സി ഡി പ്രവീണ്‍കുമാര്‍ നിരാഹാരമിരിക്കുന്നു.ആറ് മാസം മുന്‍പ് സമാജം തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രവീണ്‍കുമാറിനെ സ്‌കൂള്‍ മാനേജരായി നിയമിക്കുന്നതിന് ഉപജില്ലാ വിദ്യഭ്യാസ ഓഫിസ് അധികൃതര്‍ പലതവണയായി പലകാരണങ്ങള്‍ പറഞ്ഞ് നിയമനം വൈകീപ്പിക്കുന്നു എന്നാരേപിച്ചാണ് ഓഫിസിന് മുന്നില്‍ നിരാഹാരം ഇരിക്കുന്നത്.നിയമനം വൈകുന്നതിനാല്‍ സ്‌കൂളിലെ പല പ്രവര്‍ത്തനങ്ങളും അവതാളത്തിലാവുകയാണെന്നും ഇദേഹം പറയുന്നു.എന്നാല്‍ നിയമനം നടത്തുന്നതിനാവശ്യപ്പെട്ട പല രേഖകളും ഹാജരിക്കിയിട്ടില്ലെന്നും മുന്‍പുണ്ടായ മാനേജര്‍ നല്‍കിയ പരാതി നിലനില്‍കുന്നതിനാലുംമാണ് നിയമനം വൈകുന്നതെന്ന് എ ഇ ഓ അറിയിച്ചു.സമരത്തിന് പിന്തുണയുമായി സമാജം ഭാരവാഹികളും പ്രവര്‍ത്തകരും വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെത്തി. തുടര്‍ന്ന് സമാജം പ്രസിഡന്റ് എം.കെ വിശ്വംഭരന്‍, ജോ.സെക്രട്ടറി സുബിന്‍ കൂനാക്കംപിള്ളി, ഗോപി മണമാടത്തില്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ ഓഫീസറുമായി ചര്‍ച്ച നടത്തി. നിരാഹാരസമരത്തെ കുറിച്ചറിഞ്ഞ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിഷയത്തില്‍ ഇടപെട്ട് വിശദീകരണം തേടി. തുടര്‍ന്ന് ജനുവരി 12ന് മുമ്പായി വിഷയം തീര്‍പ്പാക്കുമെന്ന വിദ്യഭ്യാസ ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
Advertisement