ക്രൈസ്റ്റ് എന്‍ എസ് എസ് യൂണിറ്റുകളുടെ സൈലന്റ് വാലി നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

628
Advertisement

ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ്  യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു.സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ തത്തേങ്ങലം ക്യാമ്പ് സെന്ററില്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ അന്‍പതോളം വരുന്ന എന്‍ എസ് എസ് വോളണ്ടീയേഴ്‌സും അവരുടെ ലീഡര്‍മാരായ കിരണ്‍,ജോബിന്‍ എന്നിവരും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍ ,പ്രൊഫ. ലിഷ ,പ്രൊഫ. ആന്റണി എന്നിവരും പങ്കെടുത്തു.സീനിയര്‍ വൈല്‍ഡ് അസിസ്റ്റന്റ് ആയ മനോജ് ,ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.രണ്ട് ദിനങ്ങളിയായി നടന്ന ക്യാമ്പില്‍ വനത്തിലൂടെയുള്ള യാത്രകളും വനത്തെക്കുറിച്ചും അവിടെയുള്ള ജീവികളെക്കുറിച്ചുമുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു.

Advertisement