പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാള്‍ മഹാമഹം

473

ചേലൂര്‍: ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാള്‍ മഹാമഹം 2017 ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി 1 വരെ സംയുക്തമായി ആഘോഷിക്കുന്നു. ഡിസംബര്‍ 21 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ഫാ.ആന്റു ആലപ്പാടന്‍ കൊടിയേറ്റം നടത്തും. പിന്നീടുള്ള 9 ദിനങ്ങളില്‍ ആഘോഷമായ നൊവേമ കുര്‍ബ്ബാനകളാണ്.  ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പരിശുദ്ധ മാതാവിന്റെ കിരീടം എഴുന്നള്ളിപ്പും 30ന് ശനിയാഴ്ച രൂപം എഴുന്നള്ളിപ്പ് വെക്കലും നടക്കും. തിരുന്നാള്‍ ദിനമായ ഞായറാഴ്ച രൂപതാ വൈസ് ചാന്‍സലര്‍ ഫാ.റെനിന്‍ കാരാത്ര ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാന ഫാ.ലിജോ കോങ്കോത്ത് തിരുനാള്‍ സന്ദേശവും നല്‍കും. ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം 2.30ന് ആരംഭിച്ച് 7.015ന് സമാപിക്കും. തുടര്‍ന്ന് വര്‍ണ്ണമഴയാണ്. ഇടവക വികാരി ഫാ.ആന്റണി മുക്കാട്ടുകരക്കാരന്റെയും, കൈക്കാരന്മാരായ  ജോയ് കോനേങ്ങാടന്‍, ജോയ് നൊച്ചിരുവളപ്പില്‍, റോബിന്‍ കോരേത്ത് എന്നിവരുടെയും, തിരുന്നാള്‍ കണ്‍വീനര്‍ ബാബു അച്ചങ്ങാടന്‍, ജോ.കണ്‍വീനര്‍ ബാബു പുത്തന്‍വീട്ടില്‍, കല്ലൂക്കാരന്‍ റപ്പായി തോമസ്, ചൊവ്വല്ലൂര്‍ ജോണ്‍പോള്‍സണ്‍ എന്നിവര്‍ നേതൃത്വം വഹിക്കും. വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കൈക്കാരന്മാരായ ജോയ് കോനേങ്ങാടന്‍, ജോയ് നൊച്ചിരുവളപ്പില്‍, റോബിന്‍ കോരേത്ത്, ജന.കണ്‍വീനര്‍ ബാബു അച്ചങ്ങാടന്‍, ജോ.കണ്‍വീനര്‍ ബാബു പുത്തന്‍ വീട്ടില്‍, സപ്ളിമെന്‍് കണ്‍വീനര്‍ വര്‍ഗ്ഗീസ് അരിമ്പൂപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Advertisement