ഇരിങ്ങാലക്കുട ബൈപാസ് റോഡ് ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 22 ന് പ്രവര്‍ത്തനമാരംഭിക്കുന്നു.

642

ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ഷോപ്പിംഗിന് ഒരു പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ ഡിസംബര്‍ 22 വെളളിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ബൈ പാസ് റോഡില്‍ ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഗുണമേന്മയുളള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക്.ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേയ്ക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനാല്‍ വന്‍വിലകുറവാണ് ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് അവകാശപെടുന്നത്. പുതുമയാര്‍ന്ന ഫാഷന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫുട്വെയറുകള്‍, ഗാര്‍ഡന്‍ ഫ്രഷ് പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, കുക്ക് വെയറുകള്‍, ഓഫീസ് സ്‌റ്റേഷനറി, ബേക്കറി, കോഫീഹൗസ,് ഗിഫ്റ്റ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ സെലക്ഷന്‍ വിസ്മയിപ്പിക്കുന്ന വിലകുറവില്‍ ഒരു കുടക്കീഴിലായി ഒരുക്കിയിരിക്കുന്ന ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ്  വെളളിയാഴ്ച രാവിലെ 9 മണിക്ക് ത്രേസ്യ പൗലോസ് കോലങ്കണ്ണി ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ആന്റു ആലപ്പാടന്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുന്നു.  മാനേജിംഗ് പാര്‍ട്ണര്‍ തോമസ് കോലങ്കണ്ണി സ്വാഗതവും ,ബാബു കോലങ്കണ്ണി നന്ദിയും പറയും. ഉദ്ഘാടന വെഞ്ചരിപ്പ് കര്‍മ്മത്തില്‍  സാമൂഹ്യ- സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31തീയ്യതി വരെയുളള എല്ലാ പര്‍ച്ചേയ്സുകള്‍ക്ക് പത്ത് ശതമാനം ഡിസ്‌ക്കൗണ്ടും നല്‍കുന്നു. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തന സമയം.
Advertisement