ക്രിസ്മസ് സമ്മാനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ സാന്ത്വന സന്ദര്‍ശനം

358
Advertisement

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വഭവനങ്ങളില്‍ നിന്ന് സമാഹരിച്ച നിത്യോപയോക വസ്തുക്കള്‍ ഓഖി ചുഴിലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി നല്‍കുന്നു.അഴിക്കോട് എറിയാട് പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലെ 150 ഓളം വീടുകളിലേയ്ക്കാണ് ദുരിതാശ്വാസം എത്തിക്കുന്നത്.ഹെഡ്മിസ്ട്രസ് സി.ജീസ്‌റോസിന്റെയും പി ടി എ പ്രസിഡന്റ് പി വി ശിവകുമാറിന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് സാധനങ്ങള്‍ സമാഹരിച്ചത്.

Advertisement