സി.പി.ഐ(എം) ഇരിങ്ങാലക്കുട നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തി.

533
Advertisement

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരണസമിതിയുടെ ഒത്താശയോടെ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയും സി.പി.ഐ(എം) മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി.കുട്ടന്‍കുളം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, എം.ബി.രാജു, ഡോ.കെ.പി.ജോര്‍ജ്, കെ.ആര്‍.വിജയ, ആര്‍.എല്‍.ശ്രീലാല്‍, പി.എസ്.വിശ്വംഭരന്‍, വി.എന്‍.കൃഷ്ണന്‍കുട്ടി, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജന്‍, കെ.ആര്‍.വിജയ, എന്നിവര്‍ പ്രസംഗിച്ചു. എം.ബി.രാജു സ്വാഗതവും, പി.വി.ശിവകുമാര്‍ നന്ദിയും പറഞ്ഞു.
Advertisement