രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല ഉയരും

101

ഇരിങ്ങാലക്കുട: തൃശൂരില്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല ഉയരും. മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്ത് ഭാഷകളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്.7 ന് രാവിലെ 9. 30 ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യും.ഫിലിം സൊസൈറ്റി പ്രസിഡണ്ട് പി.കെ. ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ ഉദയപ്രകാശ് മുഖ്യാതിഥിയായി പങ്കെടുക്കും.രാവിലെ 10 നും 12 നും മാസ് മൂവീസിലും വൈകീട്ട് 6.30 ന് ഓര്‍മ്മ ഹാളിലുമായിട്ടാണ് പ്രദര്‍ശനങ്ങള്‍.ആഭ്യന്തരകലാപത്തിനാല്‍ കലുഷിതമായ 1990 കളിലെ അള്‍ജീരിയയുടെ കഥ പറയുന്ന’പാപ്പിച്ച’യാണ് ഉദ്ഘാടനചിത്രം. സംവിധായകരായ ഡോ എസ് സുനില്‍, സജിന്‍ ബാബു, ശില്‍പ്പ കൃഷ്ണ, റഹ്മാന്‍ ബ്രദേഴ്സ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും.7 ന് മാസ് മൂവീസില്‍ രാവിലെ 10ന് പാപ്പിച്ച, ഉച്ചയ്ക്ക് 12 ന് മലയാള ചിത്രമായ വെയില്‍മരങ്ങള്‍, വൈകീട്ട് 6.30 ന് ഓര്‍മ്മ ഹാളില്‍ മേഘാലയയില്‍ നിന്നുള്ള ‘ലെഡ്യൂ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Advertisement