സുരക്ഷാ മിറര്‍ സ്ഥാപിച്ചു

119
Advertisement

പുല്ലൂര്‍: ‘സുരക്ഷ’ ജീവിതമാണ് എന്ന സന്ദേശമുയര്‍ത്തി ഊരകം സ്റ്റാര്‍ ക്ലബ് നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതി ആരംഭിച്ചു.ഇതോടനുബന്ധിച്ചു ഊരകം ഈസ്റ്റ് ജംഗ്ഷനില്‍ സ്ഥാപിച്ച റോഡ് സുരക്ഷാ മിററുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് തത്തംപള്ളി നിര്‍വഹിച്ചു .ക്ലബ് പ്രസിഡന്റ് ടോജോ തൊമ്മാന അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ ബാങ്ക് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി, പഞ്ചായത്ത് മെമ്പര്‍ ടെസി ജോഷി ,രക്ഷാധികാരികളായ പി.ജി.റപ്പായി, കെ.എ.തോമസ്, സെക്രട്ടറി ടി.സി.സുരേഷ്, സിന്റോ തെറ്റയില്‍, കണ്‍വീനര്‍ ജോമോന്‍ ജോണ്‍ ടി,ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

Advertisement