ജൂനിയർ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ആരംഭിച്ചു

40

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് കാഡറ്റു കളുടെ നേതൃത്വത്തിൽ നടത്തുന്ന ”സാന്ത്വനം” _ ഡയാലിസീസ് രോഗികൾക്കു എൻ്റെ സംഭാവന എന്ന പദ്ധതി മുൻ മാനേജർ എ.സി.സുരേഷ്, ആദ്യ സംഭാവന നല്കികൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മെജോ പോൾ അധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. കൃഷ്ണൻ നമ്പൂതിരി , ജെ.ആർ.സി. കൗൺസിലർ സി.ജെ.ജോസ്, സീനിയർ അദ്ധ്യാപിക എൻ.എസ്.രജനിശ്രീ എന്നിവർ പ്രസംഗിച്ചു.

Advertisement