ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തപസ്യ യൂണിറ്റ് സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരകളിക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ശക്തിനിവാസില്‍ നടന്ന മകീര്യം നാളിലെ എട്ടങ്ങാടി ആഘോഷത്തില്‍ വച്ച് തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷാണ് സാവിത്രി അന്തര്‍ജ്ജനത്തെ ഷാളണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ എ.എസ്.സതീശന്‍, പുരുഷോത്തമന്‍ ചാത്തമ്പിള്ളി, കെ.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് മേനോന്‍, സൂശീല പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ശക്തിനിവാസില്‍ നടന്ന എട്ടങ്ങാടി ആഘോഷങ്ങള്‍ക്ക് സാവിത്രി അന്തര്‍ജ്ജനം നേതൃത്വം നല്‍കി. അനുഷ്ഠാന ചടങ്ങിലും സമ്പ്രദായ തിരുവാതിരകളിയിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. എട്ടങ്ങാടി നിവേദ്യം, കൂവപായസം എന്നിവയുടെ വിതരണവും നടന്നു.തിങ്കളാഴ്ച്ച തിരുവാതിര മഹോത്സവം നടക്കും. സിനിമാതാരം ഊര്‍മ്മിള ഉണ്ണി മുഖ്യാതിഥിയായിരിക്കും.വിവിധ ഭാഗങ്ങളില്‍നിന്നുള്ള തിരുവാതിര സംഘങ്ങള്‍ തിരുവാതികളി അവതരിപ്പിക്കും. 11 മണി മുതല്‍ അനുഷ്ഠാന തിരുവാതിര ചടങ്ങുകള്‍ നടക്കും. ഒരു മണിയോടെ പാതിരപൂചൂടല്‍ ചടങ്ങോടെ തിരുവാതിര മഹോത്സവം സമാപിക്കും.
കാട്ടൂര്‍ സ്വദേശിയുടെ പുസ്തകങ്ങള്‍ ആമസോണ്‍ കമ്പനി പ്രസിദ്ധികരിച്ചു
കാട്ടൂര്‍ : കാട്ടൂര്‍ ആശുപത്രിയിലെ മെഡിയ്ക്കല്‍ സുപ്രണ്ടായി വിരമിച്ച എഴുത്തുക്കാരന്‍ കൂടിയായ കണ്ടാംക്കാട്ട് ഡോ.കെ ജി ബാലകൃഷ്ണന്റെ 1958 മുല്‍ ഉള്ള കവിതാ സമാഹാരമാണ് അമേരിയ്ക്കയിലെ പ്രശസ്ത ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍.കോം പ്രസിദ്ധികരിച്ചിരിക്കുന്നത്.ഇന്റര്‍നാഷ്ണല്‍ എഡിഷനായി പ്രസിദ്ധികരിച്ചിരിക്കുന്ന പുസ്തകത്തിന് മൂന്ന് വ്യാളങ്ങളിലായി 1500 ഓളം പേജുകള്‍ ഉണ്ട്.മഹാകവി അക്കിത്തം,പ്രൊഫ.എം കെ സാനു,പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരി,റഫീക്ക് അഹമ്മദ്,പി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ എഴുത്തുക്കാരുടെ അഭിപ്രായങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.പുസ്തകം ആമസോണ്‍ വഴി ഓണ്‍ലൈന്‍ ആയി മാത്രമേ വാങ്ങുവാന്‍ സാധിക്കുകയുള്ളു.കൂടുതല്‍ വിവരങ്ങള്‍ക്ക് amazon.com/author/kgkandangath
കാരുണ്യത്തിന്റെ പുതപ്പുമായി കല്ലംകുന്ന് മതബോധന യൂണിറ്റ്
കല്ലംകുന്ന് : പുതുവത്സര രാത്രിയില്‍ ഏവരും ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ശൈത്യകാല തണ്ണുപ്പില്‍ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് കാരുണ്യത്തിന്റെ പുതപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യത്യസ്തമായ രീതിയില്‍ പുതുവര്‍ഷമാഘോഷിച്ച് മാതൃകയായി.കല്ലംകുന്ന് മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്.ഇരിങ്ങാലക്കുട,കല്ലേറ്റുംങ്കര ഭാഗങ്ങളിലെ വഴിയോരത്ത് അന്തിയുറങ്ങുന്നവര്‍ക്കാണ് പുതുവത്സര സമ്മാനമായി പുതപ്പുകള്‍ സമ്മാനിച്ചത്.ഫാ.സെബി കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഹെഡ്മാസ്റ്റര്‍ പി ആര്‍ വിന്‍സെന്റ് മാസ്റ്റര്‍,അദ്ധ്യാപകരായ ആന്റണി ദേവസ്സി,ഡിവിന്‍ സെബാസ്റ്റ്യന്‍,വിദ്യാര്‍ത്ഥി പ്രതിനിധികളായ ടിനോയ് പോള്‍,ജോവിന്‍ ജോണ്‍സണ്‍,സിറില്‍ ക്രിസ്‌കോ,ബ്രീസ്‌റ്റോ ബാബു,ജോയല്‍ ജോണ്‍,അശ്വന്‍ ലിയോ,ജിറില്‍ ജിസ്‌റ്റോ,ജെസ്റ്റിന്‍ ജോയ്‌സണ്‍,റിവിന്‍ വിന്‍സണ്‍ എന്നിവരും ഉണ്ടായിരുന്നു.
ഗ്രീന്‍പുല്ലൂരിന്റെ പുതുവര്‍ഷ സമ്മാനമായി വിഷരഹിത അരിയും അവലും വിപണിയിലേയ്ക്ക്
പുല്ലൂര്‍ : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരത്തില്‍ ഒരു പതിറ്റാണ്ടായി തരിശിട്ടിരുന്ന 27 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി 100 മേനി കൊയ്ത വിഷരഹിത അരിയും അവലും പുതുവത്സര സമ്മാനമായി വിപണിയിലേയ്ക്ക്.ഭക്ഷ്യ സ്വയംപര്യാപ്തയിലേയ്ക്കുള്ള കേരളത്തിന്റെ യാത്രയില്‍ ഗ്രീന്‍ പുല്ലൂരിന്റെ പ്രവര്‍ത്തനം മാതൃകയാണെന്ന് അരിയുടെയും അവലിന്റെയും വിപണനോദ്ഘാടനം നിര്‍വഹിച്ച സുസ്ഥിര കൊടകര വികസന പദ്ധതിയുടെ ഉപജ്ഞാതാവും കേരള വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ.സി രവിന്ദ്രനാഥ് പറഞ്ഞു.മനുഷ്യന്റെ ശീലങ്ങളെ ആരോഗ്യാത്മകമാക്കുന്നതിനും പ്രവര്‍ത്തികളെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നതിനും കഴിഞ്ഞില്ലെങ്കില്‍ വരും തലമുറയ്ക്കായി കരുതിവെയ്ക്കാന്‍ നമ്മുക്കൊന്നും ഉണ്ടാകില്ല.തലമുറകളിലേയ്ക്ക് ഒരു പുതുസംസ്‌ക്കാരം സന്നിവേശിപ്പിക്കുന്ന കാര്‍ഷിക ആരോഗ്യസാമ്പത്തിക മേഖലകളില്‍ ഗ്രീന്‍പുല്ലൂര്‍ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകള്‍ മറ്റു മേഖലകള്‍ക്കുള്ള പ്രചോദനമാണെന്നും പ്രൊഫ.സി രവിന്ദ്രനാഥ് കൂട്ടിചേര്‍ത്തു.ഗ്രീന്‍ പുല്ലൂര്‍ വെള്ളരിയുടെ ആദ്യകിറ്റ് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും ഗ്രീന്‍പുല്ലൂര്‍ അവിയല്‍ കിറ്റ് ജില്ലാപഞ്ചയാത്തംഗം ടി ജി ശങ്കരനാരായണനും ഏറ്റുവാങ്ങി.ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടസമിതി കണ്‍വീനര്‍ ജോണ്‍സണ്‍ പി പി,ബാങ്ക് ഭരണസമിതി അംഗങ്ങളായ ചന്ദ്രന്‍ കിഴക്കേവളപ്പില്‍,സജന്‍ കെ യു,മണി പി ആര്‍,രാജേഷ് പി വി,ശശി ടി കെ,ഷീല ജയരാജ്,ബാങ്ക് സെക്രട്ടറി സ്വപ്‌ന സി എസ്,ഗ്രീന്‍ പുല്ലൂര്‍ കോഡിനേറ്റര്‍ എം വി ഗീരിശ് എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍; രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ഇരിങ്ങാലക്കുട: ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന സ്‌പെഷ്യല്‍ സബ്ജയില്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടിരൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നര വര്‍ഷത്തിലധികമായി പണം ലഭിക്കാത്തതു കൊണ്ട് ജയില്‍ സമുച്ചയ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് ഒന്നാം നിലയിലെ പ്ലാസ്റ്ററിങ്, ഫ്‌ളോറിങ്, ഇലക്ട്രിഫിക്കേഷന്‍, സാനിറ്ററിങ് എന്നിവ പൂര്‍ത്തീകരിക്കും. രണ്ടാം നില പൂര്‍ണമായും പണിയുകയും ചുറ്റുമതില്‍ കെട്ടുകയും ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പതിനെട്ട് മാസം കൊണ്ട് ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ കൊമ്പോണ്ടിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ 14 സെന്റ് സ്ഥലത്ത് 15000 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലാണ് ജയില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 200 പ്രതികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 10 കോടി 60 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതിനിടയില്‍ അനുവദിച്ച തുകയില്‍ നിന്ന് പഴയ സര്‍ക്കാര്‍ എട്ട് കോടി വകമാറ്റി. ഇത് മറ്റൊരു ജയിലിന് വേണ്ടി നല്‍കിയതെന്നായിരുന്നു ആക്ഷേപം. ലഭിച്ച രണ്ട് കോടിയില്‍ 1.8 കോടിയുടെ നിമ്മാണം പൂര്‍ത്തിയായികഴിഞ്ഞു. ബാക്കി 20 ലക്ഷം ഇലട്രീഫിക്കേഷന്‍ ജോലിക്കായി നീക്കി വെച്ചിരിക്കുകയാണ്.
മൂന്നര വര്‍ഷമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ഇരിങ്ങാലക്കുട പ്രൊഫ കെ.യു അരുണന്‍ എം.എല്‍.എ നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മ്മാണത്തിനായി എട്ട് കോടി രൂപ അനുവദിച്ചത്.
പുതുവത്സര സമ്മാനമായി നഗരത്തിലെ ഗതാഗതകുരിക്കിന് പരിഹാരം : ഇരിങ്ങാലക്കുട ബൈപ്പാസ് തുറന്നു
ഇരിങ്ങാലക്കുട: കാല്‍നുറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇരിങ്ങാലക്കുട ബൈപാസ് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ കാട്ടൂര്‍ റോഡിനോട് ചേര്‍ന്നുള്ള ബെപാസ്സ് റോഡിന്റെ പടിഞ്ഞാറ ഭാഗത്തു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.1080 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയില്‍ ടാറിങ്ങുമുള്ള റോഡ് പല ഘട്ടങ്ങളിലായി രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ചിട്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന ബൈപ്പാസ് റോഡ് പക്ഷെ പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷത്തിലേറെ വേണ്ടിവന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട പൂര്‍ത്തികരണവും മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. എന്നാല്‍ അനാവശ്യ വിവാദങ്ങളില്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തികരണം നീണ്ടുപോയി.മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് ബെല്‍മൗത്ത് അടക്കം നിര്‍മ്മിച്ച് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തികരിക്കുവുനാണ് പദ്ധതി തയ്യാറാക്കിയിരുന്നതെങ്കില്ലും സ്വകാര്യ വ്യക്തി ഭൂമി വിട്ടുനല്‍കാത്തതിനാല്‍ കുപ്പികഴുത്തായി റോഡ് നിര്‍മ്മാണം പൂര്‍ത്തികരിക്കുകയായിരുന്നു.വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സി വര്‍ഗ്ഗീസ്, വത്സല ശശി,അബ്ദുള്‍ ബഷീര്‍,എം ആര്‍ ഷാജു,മീനാക്ഷി ജോഷി,സെക്രട്ടറി ഓ എന്‍ അജിത്ത് കുമാര്‍,മുന്‍ ചെയര്‍പേഴ്‌സണ്‍മാരായിരുന്ന ബെന്‍സി ഡേവീസ്,സോണിയ ഗിരി,കൗണ്‍സിലര്‍മാരായ ഫിലോമിന ജോയ്,ബേബി ജോസ് കട്ട്‌ല, എ സി രമണന്‍,റോക്കി ആളൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ ആര്‍ ഡി ഓ ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയാക്കണെമെന്ന് സി പി ഐ
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയായി നിശ്ചയിക്കണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ഠ ഓഫീസ് ആരംഭിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ലഭ്യമാണ്. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആര്‍ഡി.ഒ. ഓഫീസ് പ്രവര്‍ത്തനം തുടങ്ങണമെന്ന് സമ്മേളനം പ്രമേയം വഴി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി നടന്നുവന്ന സമ്മേളനം ശനിയാഴ്ച സമാപിച്ചു. പി. മണി മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 25 അംഗ മണ്ഡലം കമ്മിറ്റിയേയും 32 ജില്ലാ സമ്മേളന പ്രതിനിധികളേയും യോഗം തിരഞ്ഞെടുത്തു. ടി.കെ. സുധീഷ് ഭാരവാഹി പാനല്‍ അവതരിപ്പിച്ചു. ശനിയാഴ്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടായി പ്രയത്നിക്കണമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. വ്യത്യസ്ത നിലപാടുകള്‍ മുന്നണിയേയും സര്‍ക്കാറിനേയും ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്. ഗംഗാധരന്‍, അല്‍ഫോണ്‍സ തോമസ്, കെ.എസ്. ബിജു എന്നിവരുടെ പ്രസീഡിയം അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി, കെ.കെ. വത്സരാജ്, ടി.ആര്‍. രമേഷ്‌കുമാര്‍, ഷീല വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ശ്രീകുമാര്‍ ഭാസ്‌ക്കരന്‍ അനുസ്മരണം നടത്തി. എന്‍.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.എസ്. ബൈജു, കെ.കെ. ശിവന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
പുല്ലൂര്‍ ഇടവക തിരുന്നാള്‍ ആരംഭിച്ചു.www.irinjalakuda.com ല്‍ തത്സമയം
പുല്ലൂര്‍ :പുല്ലൂര്‍ സെന്റ് സേവീയേഴ്സ് ദേവാലയത്തില്‍ വി.ഫ്രാന്‍സീസ് സേവിയറിന്റെയും വി. സെബ്യാസ്റ്റേസിന്റെയും വി.ചാവറയച്ചന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുന്നാള്‍ ഡിസംബര്‍ 30,31 തിയ്യതികളില്‍ നടക്കുന്നു. തിരുന്നാളിന് വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ കൊടികയറ്റി.ശനിയാഴ്ച്ച കാലത്ത് ദിവ്യബലി,തിരുരൂപ പ്രതിഷ്ഠ,അമ്പ് വെഞ്ചരിപ്പ് എന്നിവ നടന്നു.വൈകീട്ട് വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദിക്ഷണം ഉണ്ടായിരിക്കും.31ന് രാവിലെ 10ന് നടക്കുന്ന തിരുന്നാള്‍ കുര്‍മ്പാനയ്ക്ക് ഫാ.ജോണ്‍കണ്ടംകുരി മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.പുത്തന്‍ചിറ ഫെറോന വികാരി ഫാ.സെബ്യസ്റ്റാന്‍ പഞ്ഞിക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.3 മണിയ്ക്ക് ദിവ്യബലിയ്ക്ക് ശേഷം തിരുന്നാള്‍ പ്രദക്ഷിണം തുടര്‍ന്ന് വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും.തിരുന്നാള്‍ www.irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.
രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; ഇരിങ്ങാലക്കുട ബൈപ്പാസ് പുതുവത്സരദിനത്തില്‍ തുറന്ന് നല്‍കും.
ഇരിങ്ങാലക്കുട: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ 9.30ന് നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു റോഡിന്റെ ഉദ്ഘാടനം നടത്തും. ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന ബൈപ്പാസ് റോഡ് പക്ഷെ പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷത്തിലേറെ വേണ്ടിവന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട പൂര്‍ത്തികരണവും മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. എന്നാല്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ബൈപ്പാസ് റോഡിന്റെ പൂര്‍ത്തികരണം നീണ്ടുപോയി. പല തവണ ബൈപ്പാസ് റോഡ് പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് അധികാരികള്‍ പ്രസ്താവിച്ചതല്ലാതെ യാഥാര്‍ത്ഥ്യമായില്ല. ഇതിനെ തുടര്‍ന്ന് പ്രിയദര്‍ശിനി കലാസാംസ്‌ക്കാരിക വേദി മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹ സമരം നടത്തി. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ ടാറിങ്ങ് പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കാന്‍ ഒരുങ്ങുന്നത്. 1080 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയില്‍ ടാറിങ്ങുമുള്ള റോഡ് പല ഘട്ടങ്ങളിലായി രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ചിട്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കൊറവങ്ങാട്ട് രാമന്‍ നായര്‍ ഭാര്യ എൈമാവതിയമ്മ (84) നിര്യാതയായി.
ആനന്ദപുരം : അട്ടകുളം പരിസരത്ത് കൊറവങ്ങാട്ട് രാമന്‍ നായര്‍ ഭാര്യ എൈമാവതിയമ്മ (84) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മകള്‍ രജനി.
പറപ്പുള്ളി വീട്ടില്‍ പി കെ സുന്ദരന്‍ (72) നിര്യാതനായി.
ഇരിങ്ങാലക്കുട ; അവിട്ടത്തൂര്‍ എല്‍ ബി എസ് എം റിട്ട.സ്റ്റാഫ് പറപ്പുള്ളി വീട്ടില്‍ പി കെ സുന്ദരന്‍ (72) നിര്യാതനായി.ഭാര്യ ശാരദ.മക്കള്‍ സിമി.മരുമകന്‍ഷാജു.സംസ്‌ക്കാരം നടത്തി.
വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടത്തി
ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാലയങ്ങള്‍ 108, വേദവ്യാസന്‍ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടന്നു. ക്ഷേത്രം ട്രസ്റ്റി കെ.എന്‍. മേനോന്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാഗിരി എന്നിവര്‍ സമര്‍പ്പണം നടത്തി. മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്‍, ദുര്‍ഗ്ഗാലയങ്ങള്‍ 108ന്റെ ഉല്‍പ്പത്തിയുടെ പൊരുള്‍ അനാവരണം ചെയ്യുന്ന സതീ ദേവിയടെ ജഡവുമായി താണ്ടവമാടുന്ന പരമേശ്വരന്‍, സതീദേഹം 108 ഖണ്ഡങ്ങളാക്കാന്‍ സുദര്‍ശന ചക്രവുമേന്തിനില്‍ക്കുന്ന മഹാവിഷ്ണു, വാഹനങ്ങളായ കാള, ഗരുഡന്‍ എന്നി ശില്‍പ്പങ്ങളാണ് സമര്‍പ്പിച്ചത്. ചടങ്ങില്‍ ശില്‍പ്പികളായ ശ്രീരാഗ്, അഭിലാഷ്, വിപിന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിദ്യാധരന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യ അരങ്ങേറി.
കാറാളം പാടത്ത് പൊന്ന് വിതയ്ക്കാന്‍ രണ്ടാം വര്‍ഷവും തമിഴ്‌സംഘം എത്തി.
കാറാളം : ചെമ്മണ്ട കായല്‍ കടുംകൃഷി സഹകരണസംഘത്തിന്റെ കീഴില്‍ വരുന്ന കാറളം പഞ്ചായത്തിലെ 300 ഏക്കറോളം വരുന്ന താമരപ്പാടത്ത് രണ്ടാം വര്‍ഷവും കൃഷി ചെയ്യാന്‍ തമിഴ്സംഘം എത്തി. 12 സ്ത്രീകളും ആറുപുരുഷന്മാരുമെന്ന നിലയില്‍ രണ്ട് സംഘം തമിഴരാണ് ചേറില്‍ പൊന്നുവിളയിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. തമിഴ്നാട് സേലത്തിനടുത്തുള്ള വ്യന്ദാജലത്തു നിന്നാണ് ഇവരെത്തിയിരിക്കുന്നത്. നേരത്തെ ബംഗാളികള്‍ കയ്യടക്കിയ സ്ഥാനമാണ് പ്രവര്‍ത്തിയിലെ കണിശത കൊണ്ടും വേഗത കൊണ്ടും തമിഴ് മക്കള്‍ കീഴടക്കുന്നത്. പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന തൊടുപുള്ളി സത്യമംഗളനാണ് കൃഷിക്കായി ഇവരെ കൊണ്ടുവന്നത്. മൂന്നുവര്‍ഷത്തോളം ബംഗാളികളെ പരീക്ഷിച്ചെങ്കിലും അവരേക്കാളും നല്ല മികച്ചരീതിയിലാണ് ഇവര്‍ ഞാറുപറിക്കുന്നതും നടുന്നതെന്നും സത്യന്‍ പറഞ്ഞു. മലപ്പുറത്ത് താമസിക്കുന്ന മകളുടെ ബന്ധുക്കളില്‍ നിന്നാണ് ഇവരെ കുറിച്ച് അറിഞ്ഞത്. അവിടെയെല്ലാം തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് പണിക്കാര്‍ അധികവും. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം 18 പേരെ പണിക്കായി കൊണ്ടുവന്നു. ഇക്കുറി അവരോടൊപ്പം മറ്റൊരു സംഘവും എത്തി. പതിനഞ്ച് ദിവസമായി ഇവരിവിടെയുണ്ടെന്ന് സത്യന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ വിദേശത്തായിരുന്ന സത്യന്‍ നാലഞ്ച് വര്‍ഷമായി നാട്ടില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുകയാണ്. നാലേക്കറോളം വരുന്ന സ്വന്തം പാടത്തിനോട് ചേര്‍ന്നുളള 16ഓളം ഏക്കര്‍ സ്ഥലത്ത് സത്യന്‍ കൃഷിയിറക്കുന്നുണ്ട്. ഇതിനാവശ്യമായ ഞാറ് പറിക്കുന്നത് തമിഴ്നാട്ടില്‍ നിന്നെത്തിയ പുരുഷന്മാരും നടുന്നത് സ്ത്രീകളുമാണ്. ഞാറുപറിക്കുന്നതിനും നടുന്നതിനൂമായി ഏക്കറിന് 4500 രൂപയ്ക്കാണ് 18 പേരടങ്ങുന്ന സംഘം കരാറെടുത്തിരിക്കുന്നത്. ദിവസവും ചുരുങ്ങിയത് നാലേക്കറോളം ഇവര്‍ പണിയുമെന്ന് സത്യന്‍ വ്യക്തമാക്കി. നാട്ടിലെ പത്ത് സ്ത്രീകള്‍ ഒരു ദിവസം പണിയുന്നത് ഇതിലെ രണ്ട് സ്ത്രീകള്‍ ചെയ്യുമെന്ന് സത്യന്‍ പറഞ്ഞു. വളരെ വേഗത്തിലാണ് തമിഴന്മാര്‍ ഞാറുപറിക്കുന്നത്. വെയിലിന്റെ കാഠിന്യമൊന്നും അവരെ ക്ഷീണിതരാക്കുന്നില്ല. രാവിലെ കഞ്ഞിയും ഉച്ചക്ക് ഭക്ഷണവും വൈകീട്ട് ചായയും കൃഷി സ്ഥലത്തുനിന്നും ലഭിക്കുമെന്ന് കൃഷിക്കാരിലൊരാളായ അയ്യാര്‍ പറഞ്ഞു. രാത്രി ഭക്ഷണവും താമസവും മാത്രമാണ് ചിലവുവരുന്നത്. തമിഴ്നാട്ടില്‍ ജോലി കുറഞ്ഞതാണ് കേരളത്തിലേക്ക് വരാന്‍ കാരണം. അവിടെ നെല്ല്, കരിമ്പ് തുടങ്ങി എല്ലാ പണിക്കും പോയിരുന്നു. പാടത്തെ പണി കഴിഞ്ഞാലും തിരിച്ചുപോകണമെന്ന് ഇവര്‍ക്കില്ല. ഇവിടെ മറ്റേത് പണി കിട്ടിയാലും ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഇയറിനോട് അനുബദ്ധിച്ച് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍
ഇരിങ്ങാലക്കുട : ക്രിസ്മസ്, ന്യൂഇയറിനോട് അനുബദ്ധിച്ച് എക്‌സൈസ്,പോലീസ്,റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയിലായി.കാട്ടൂങ്ങച്ചിറ പരിസരത്ത് നിന്ന് കോട്ടയം വേല്ലൂര്‍ സ്വദേശി രാമനിവാസ് വീട്ടില്‍ അമല്‍ (19),ഇരിങ്ങാലക്കുട ബിവറേജിന് സമീപത്ത് നിന്ന് ആലുവ കീഴ്മാട് സ്വദേശി മലയന്‍കാട് വീട്ടില്‍ വിഷ്ണു (23) എന്നിവരെയാണ് കഞ്ചാവ് സഹിതം ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തത്.റെയ്ഡില്‍ പ്രിവന്റീവ് ഓഫീര്‍മാരായ നന്ദകുമാര്‍ കെ ജി,ടി എ ഷഫീക്ക്,സിവില്‍ ഓഫിസര്‍മാരായ പി എ ഗോവിന്ദന്‍,പോലീസ് ഓഫിസര്‍ ബ്രീജേഷ്,വില്ലേജ് അസിസ്റ്റന്റ് വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.
സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ കര്‍ശന പരിശോധന.
ഇരിങ്ങാലക്കുട : പോലിസ്, മോട്ടോര്‍ വെഹിക്കിള്‍ , എക്‌സൈസ് എന്നിവര്‍ സംയുക്തമായി അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായുള്ള ‘സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചു.മാപ്രാണം ഭാഗത്ത് പോലീസ്,ആര്‍ ടി ഓ, എക്‌സൈസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന.കണ്ടെയ്‌നറുകള്‍, സ്വകാര്യ വാഹനങ്ങള്‍, ബസ്സുകള്‍,ടാക്‌സി ഓട്ടോ, ഇരുചക്ര വാഹങ്ങള്‍ തുടങ്ങി എല്ലതരം വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.സംശയാസ്പദ്മായ സാഹചര്യത്തിലുള്ളവരുടെ ബാഗുകള്‍ മുതല്‍ വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്,സീറ്റ് ബെല്‍റ്റ് എന്നിവയെല്ലാം പരിശോധന നടത്തുണ്ട്.ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനയാത്രക്കാര്‍ക്ക് ട്രാഫിക് ലഘുലേഖകളും നല്‍കുന്നുണ്ട്. പരിശോധനയില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ട രക്ഷിതക്കള്‍ക്കെതിരെ നടപടിയെടുക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാഹന പരിശോധന. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ് സുശാന്ത്, ജോയിന്റ് ആര്‍ ടി ഓ ചാക്കോ വര്‍ഗീസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേഫ് ന്യൂ ഇയര്‍ പരിശോധനകള്‍ നടക്കുന്നത്.ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രി പത്തുവരെ മാത്രമെ ഉച്ചഭാഷണിയും വാദ്യഘോഷങ്ങളും അനുവദിക്കുകയൊള്ളുവെന്ന് എസ്.ഐ. കെ.എസ് സുശാന്ത് പറഞ്ഞു. അനുമതിയില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ച് പരിപാടി നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും എസ്.ഐ. പറഞ്ഞു.
കൂടല്‍മാണിക്യം ദേവസ്വം പുതിയ ചെയര്‍മാന് ആശംസകളുമായി കത്തിഡ്രല്‍ വികാരി
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യു പ്രദീപ് മേനോന് ആശംസകളുമായി സെന്റ് തോമസ് കത്തിഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാട്ടനും സംഘവും ദേവസ്വം ഓഫീസില്‍ എത്തി.കത്തിഡ്രല്‍ സംഘത്തേ ചെയര്‍മാനും അഡ്മിന്‍സ്റ്റ്രറും സ്വീകരിച്ചു.ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രദീപ് മേനോന്‍ ആദ്യമായി ഓഫീസില്‍ കയറി ചെയര്‍മാന്റെ കസേരയില്‍ ഇരുന്നത് വികാരിയൊടൊപ്പമായിരുന്നു.കത്തിഡ്രല്‍ കൈകാരന്‍മാരായ ലോറന്‍സ് ആളൂക്കാരന്‍,റോബി കാളിയേങ്കര,ടെല്‍സണ്‍ കോട്ടോളി,ആന്റു ആലങ്ങാടന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.ദേവസ്വം തിരഞ്ഞെടുപ്പിന്റെ കാര്യക്രമങ്ങളും ചിട്ടവട്ടങ്ങളും ചേദിച്ച് മനസ്സിലാക്കി ക്ഷേത്രത്തിന്റെ ഐശ്വര്യത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് പിണ്ടീപെരുന്നാളിനോട് അനുബദ്ധിച്ച് നടക്കുന്ന സ്‌നേഹ സംഗമത്തിലേയ്ക്ക് ക്ഷണകത്തും നല്‍കിയാണ് ഫാ.ആന്റോ ആലപ്പാട്ടും സംഘവും ദേവസ്വം ഓഫീസില്‍ നിന്നും മടങ്ങിയത്.
സേഫ് ന്യൂ ഇയര്‍ പ്രോഗ്രാം ഡിസംബര്‍ 30ന് തുടങ്ങും
ഇരിങ്ങാലക്കുട: അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായി പോലിസ്, എക്സൈസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നിവര്‍ സംയുക്തമായി സേഫ് ന്യൂ ഇയര്‍ പ്രോഗ്രാം നടത്തുന്നു. വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്, എന്നിവയാണ് പരിശോധന. പരിശോധനയില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ട രക്ഷിതക്കള്‍ക്കെതിരെ നടപടിയെടുക്കും. ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാഹന പരിശോധന. ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രി പത്തുവരെ മാത്രമെ ഉച്ചഭാഷണിയും വാദ്യഘോഷങ്ങളും അനുവദിക്കുകയൊള്ളുവെന്ന് എസ്.ഐ. കെ.എസ് സുശാന്ത് പറഞ്ഞു. അനുമതിയില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ച് പരിപാടി നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും എസ്.ഐ. പറഞ്ഞു.
ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഞ്ചാവ് പിടികൂടി
ഇരിങ്ങാലക്കുട : ഷാഡോ എക്‌സൈസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കുളം മാരാത്ത് കോളനിയില്‍ നിന്നും കഞ്ചാവുമായി രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടക്കം എടത്തിരുത്തി സ്വദേശികളായ തെക്കേത്തലയ്ക്കല്‍ വീട്ടില്‍ നിധിന്‍ (19) ,വലിയകത്ത് വീട്ടില്‍ അഫ്‌സല്‍ (20) എന്നിവരാണ് പിടിയിലായത് .എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.എ ഷഫീക്ക് ,സിവില്‍ ഓഫീസര്‍മാരായ സരസന്‍ എ.എസ് ,ശിവന്‍ സി വി, സാബു ഐ.വി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
ഹൈന്ദവ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മുഴുവന്‍ മതേതര ശക്തികളുടേയും ഒരു വിശാല വേദി ആവശ്യമാണ് : പ്രകാശ് ബാബു
ഇരിങ്ങാലക്കുട: സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ഹൈന്ദവ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മുഴുവന്‍ മതേതര ശക്തികളുടേയും ഒരു വിശാല വേദി ആവശ്യമാണെന്നാണ് സി.പി.ഐ ആഗ്രഹിക്കുന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. എന്നാല്‍ ഇതൊരു തിരഞ്ഞെടുപ്പ് സഖ്യമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും ഇത് രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനുള്ള വിശാലവേദി മാത്രമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കെ.സി. ഗംഗാധരന്‍ നേതൃത്വത്തില്‍ പതാകജാഥ മുന്‍ മന്ത്രി പി.കെ. ചാത്തന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും എന്‍.കെ. ഉദയപ്രകാശ് നേതൃത്വത്തില്‍ ബാനര്‍ ജാഥ വി.വി. രാമന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എം.ബി. ലത്തിഫ് നേതൃത്വത്തിലുള്ള കൊടിമരജാഥ കുട്ടംകുളം സമരനായിക പി.സി കുറുംബയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് പൂതംകുളം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന റെഡ് വളണ്ടിയര്‍ പരേഡിലും വനിതാമാര്‍ച്ചിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ടൗണ്‍ഹാള്‍ അങ്കണത്തില്‍ സി.പി.ഐ. നേതാവ് എം.കെ. കോരന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് ഉദ്ഘടനം ചെയ്തു. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, പ്രൊഫ. മീനാക്ഷി തമ്പാന്‍, പി. മണി, ഷീല വിജയകുമാര്‍, വി.എസ്. പ്രിന്‍സ്, കെ. ശ്രീകുമാര്‍, ടി.ആര്‍. രമേശ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സഹകരണ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം : മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍
ഇരിങ്ങാലക്കുട : സഹകരണ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാത്യകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.കേരളത്തിലെ സഹകരണ പ്രസ്ഥാനം ബാങ്കുകള്‍ മാത്രമല്ലാതെ ആശുപത്രി,സ്‌കൂള്‍,മെഡിയ്ക്കല്‍ സ്റ്റോറുകള്‍ തുടങ്ങി വൈവിധ്യമായ പ്രവര്‍ത്തനങ്ങളിലൂടെ വളരുന്നതാണ് കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമെന്നും അദേഹം കൂട്ടിചേര്‍ത്തു.ഇരിങ്ങാലക്കുടയില്‍ പുതുതായി ആരംഭിക്കുന്ന ഇരിങ്ങാലക്കുട സിറ്റിസണ്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി ഐ (എം) ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ജില്ലാകമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,സജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സൊസൈറ്റിയുടെ ആദ്യ നിക്ഷേപം കാട്ടിക്കുളം ഭരതനില്‍ നിന്ന് മന്ത്രി ഏറ്റുവാങ്ങി.