ന്യൂഇയറിനോട് അനുബദ്ധിച്ച് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍

915

ഇരിങ്ങാലക്കുട : ക്രിസ്മസ്, ന്യൂഇയറിനോട് അനുബദ്ധിച്ച് എക്‌സൈസ്,പോലീസ്,റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയിലായി.കാട്ടൂങ്ങച്ചിറ പരിസരത്ത് നിന്ന് കോട്ടയം വേല്ലൂര്‍ സ്വദേശി രാമനിവാസ് വീട്ടില്‍ അമല്‍ (19),ഇരിങ്ങാലക്കുട ബിവറേജിന് സമീപത്ത് നിന്ന് ആലുവ കീഴ്മാട് സ്വദേശി മലയന്‍കാട് വീട്ടില്‍ വിഷ്ണു (23) എന്നിവരെയാണ് കഞ്ചാവ് സഹിതം ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തത്.റെയ്ഡില്‍ പ്രിവന്റീവ് ഓഫീര്‍മാരായ നന്ദകുമാര്‍ കെ ജി,ടി എ ഷഫീക്ക്,സിവില്‍ ഓഫിസര്‍മാരായ പി എ ഗോവിന്ദന്‍,പോലീസ് ഓഫിസര്‍ ബ്രീജേഷ്,വില്ലേജ് അസിസ്റ്റന്റ് വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

Advertisement