ഗ്രീന്‍പുല്ലൂരിന്റെ പുതുവര്‍ഷ സമ്മാനമായി വിഷരഹിത അരിയും അവലും വിപണിയിലേയ്ക്ക്

714

പുല്ലൂര്‍ : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരത്തില്‍ ഒരു പതിറ്റാണ്ടായി തരിശിട്ടിരുന്ന 27 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി 100 മേനി കൊയ്ത വിഷരഹിത അരിയും അവലും പുതുവത്സര സമ്മാനമായി വിപണിയിലേയ്ക്ക്.ഭക്ഷ്യ സ്വയംപര്യാപ്തയിലേയ്ക്കുള്ള കേരളത്തിന്റെ യാത്രയില്‍ ഗ്രീന്‍ പുല്ലൂരിന്റെ പ്രവര്‍ത്തനം മാതൃകയാണെന്ന് അരിയുടെയും അവലിന്റെയും വിപണനോദ്ഘാടനം നിര്‍വഹിച്ച സുസ്ഥിര കൊടകര വികസന പദ്ധതിയുടെ ഉപജ്ഞാതാവും കേരള വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ.സി രവിന്ദ്രനാഥ് പറഞ്ഞു.മനുഷ്യന്റെ ശീലങ്ങളെ ആരോഗ്യാത്മകമാക്കുന്നതിനും പ്രവര്‍ത്തികളെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നതിനും കഴിഞ്ഞില്ലെങ്കില്‍ വരും തലമുറയ്ക്കായി കരുതിവെയ്ക്കാന്‍ നമ്മുക്കൊന്നും ഉണ്ടാകില്ല.തലമുറകളിലേയ്ക്ക് ഒരു പുതുസംസ്‌ക്കാരം സന്നിവേശിപ്പിക്കുന്ന കാര്‍ഷിക ആരോഗ്യസാമ്പത്തിക മേഖലകളില്‍ ഗ്രീന്‍പുല്ലൂര്‍ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകള്‍ മറ്റു മേഖലകള്‍ക്കുള്ള പ്രചോദനമാണെന്നും പ്രൊഫ.സി രവിന്ദ്രനാഥ് കൂട്ടിചേര്‍ത്തു.ഗ്രീന്‍ പുല്ലൂര്‍ വെള്ളരിയുടെ ആദ്യകിറ്റ് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും ഗ്രീന്‍പുല്ലൂര്‍ അവിയല്‍ കിറ്റ് ജില്ലാപഞ്ചയാത്തംഗം ടി ജി ശങ്കരനാരായണനും ഏറ്റുവാങ്ങി.ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടസമിതി കണ്‍വീനര്‍ ജോണ്‍സണ്‍ പി പി,ബാങ്ക് ഭരണസമിതി അംഗങ്ങളായ ചന്ദ്രന്‍ കിഴക്കേവളപ്പില്‍,സജന്‍ കെ യു,മണി പി ആര്‍,രാജേഷ് പി വി,ശശി ടി കെ,ഷീല ജയരാജ്,ബാങ്ക് സെക്രട്ടറി സ്വപ്‌ന സി എസ്,ഗ്രീന്‍ പുല്ലൂര്‍ കോഡിനേറ്റര്‍ എം വി ഗീരിശ് എന്നിവര്‍ സംസാരിച്ചു.

Advertisement