കാരുണ്യത്തിന്റെ പുതപ്പുമായി കല്ലംകുന്ന് മതബോധന യൂണിറ്റ്

827

കല്ലംകുന്ന് : പുതുവത്സര രാത്രിയില്‍ ഏവരും ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ശൈത്യകാല തണ്ണുപ്പില്‍ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് കാരുണ്യത്തിന്റെ പുതപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യത്യസ്തമായ രീതിയില്‍ പുതുവര്‍ഷമാഘോഷിച്ച് മാതൃകയായി.കല്ലംകുന്ന് മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്.ഇരിങ്ങാലക്കുട,കല്ലേറ്റുംങ്കര ഭാഗങ്ങളിലെ വഴിയോരത്ത് അന്തിയുറങ്ങുന്നവര്‍ക്കാണ് പുതുവത്സര സമ്മാനമായി പുതപ്പുകള്‍ സമ്മാനിച്ചത്.ഫാ.സെബി കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഹെഡ്മാസ്റ്റര്‍ പി ആര്‍ വിന്‍സെന്റ് മാസ്റ്റര്‍,അദ്ധ്യാപകരായ ആന്റണി ദേവസ്സി,ഡിവിന്‍ സെബാസ്റ്റ്യന്‍,വിദ്യാര്‍ത്ഥി പ്രതിനിധികളായ ടിനോയ് പോള്‍,ജോവിന്‍ ജോണ്‍സണ്‍,സിറില്‍ ക്രിസ്‌കോ,ബ്രീസ്‌റ്റോ ബാബു,ജോയല്‍ ജോണ്‍,അശ്വന്‍ ലിയോ,ജിറില്‍ ജിസ്‌റ്റോ,ജെസ്റ്റിന്‍ ജോയ്‌സണ്‍,റിവിന്‍ വിന്‍സണ്‍ എന്നിവരും ഉണ്ടായിരുന്നു.

 

Advertisement