കഞ്ചാവു കേസിലെ പ്രതിയെ പിടികൂടിയതിന് പോലീസുദ്യോഗസ്ഥന് പ്രതിയുടെ സഹോദരിയുടെ ഭീഷണി , പോലീസ് കേസെടുത്തു

578

ഇരിങ്ങാലക്കുട :കഴിഞ്ഞ നവമ്പർ മാസം കരൂപ്പടന്നയിൽ വച്ച് അരകിലോയോളം കഞ്ചാവ് പിടിച്ച കേസിലെ പ്രതിയായ കരൂപ്പടന്ന സ്വദേശി നജാഹ് എന്നയാൾ മാസങ്ങളായി ഒളിവിൽ ആയിരുന്നു. ഇയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളുടെ സഹോദരി എന്ന് പരിചയപ്പെടുത്തി വാട്ട്സപ്പിൽ ഒരു വോയ്സ് ക്ലിപ്പ് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയുടെ സഹോദരി എന്ന് സ്വയം പരിചിയപ്പെടുത്തുന്ന യുവതി , തൻ്റെ സഹോദരനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കൈവശം കഞ്ചാവ് ഉണ്ടായിരുന്നില്ല എന്നും , പോലീസുദ്യോഗസ്ഥനോട് പ്രതികാരം ചെയ്യും എന്നും, ഈ സന്ദേശം വാട്സപ്പിൽ പ്രചരിപ്പിക്കണം എന്നും , കൂടെ കുറച്ച് വർഗ്ഗീയ പരാമർശവും ചേർത്താണ് വോയ്സ് ക്ലിപ്പ്. 9/11/19 തിയ്യതി അരക്കിലോയോളം കഞ്ചാവ് മായി വന്ന സംഘത്തെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സംഘം കരൂപ്പടന്നയിൽ വച്ച് പിടികൂടുകയും കാരുമാത്ര സ്വദേശി അമലിനെ പിടികൂടുകയും, കൂടെ ഉണ്ടായിരുന്ന നജാഹ്, ജിതിൻ, സഹദ്, യദുകൃഷ്ണൻ, ആദിത്ത് എന്നിവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരിൽ നജാഹ് ഒഴികെ മറ്റുള്ളവരെ തുടർ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു.

Advertisement