ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ‘സ്റ്റില്‍ ആലീസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു

333
Advertisement

ഇരിങ്ങാലക്കുട : 87 മത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് ഹോളിവുഡ് നടി ജൂലിയാന മൂറിന് നേടിക്കൊടുത്ത അമേരിക്ക ചിത്രമായ ‘സ്റ്റില്‍ ആലീസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 20 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.ലിസ ജെനോവയുടെ സ്റ്റില്‍ ആലീസ് എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ ആലീസ് ഹവ്വ്‌ലാന്റ് എന്ന സര്‍വകലാശാല അധ്യാപികയെയാണ് ജൂലിയാന അവതരിപ്പിക്കുന്നത്. ഭര്‍ത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ആലീസിന്റേത്.തന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ താന്‍ അല്‍ഷിമേഴ്‌സിന്റെ പിടിയിലാണെന്ന് ആലീസ് തിരിച്ചറിയുന്നു..അല്‍ഷിമേഴ്‌സ് രോഗിയായുള്ള അഭിനയത്തിന് അക്കാദമി അവാര്‍ഡിന് പുറമെ ഗോള്‍ഡണ്‍ ഗ്‌ളോബ്, ബാഫ്ത അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ജൂലിയാന മൂറിനെ തേടിയെത്തി.. ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന 30 മത് ചിത്രമാണ് സ്റ്റില്‍ ആലീസ്.. പ്രവേശനം സൗജന്യം.