കൂടല്‍മാണിക്യം ദേവസ്വം പുതിയ ചെയര്‍മാന് ആശംസകളുമായി കത്തിഡ്രല്‍ വികാരി

865

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യു പ്രദീപ് മേനോന് ആശംസകളുമായി സെന്റ് തോമസ് കത്തിഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാട്ടനും സംഘവും ദേവസ്വം ഓഫീസില്‍ എത്തി.കത്തിഡ്രല്‍ സംഘത്തേ ചെയര്‍മാനും അഡ്മിന്‍സ്റ്റ്രറും സ്വീകരിച്ചു.ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രദീപ് മേനോന്‍ ആദ്യമായി ഓഫീസില്‍ കയറി ചെയര്‍മാന്റെ കസേരയില്‍ ഇരുന്നത് വികാരിയൊടൊപ്പമായിരുന്നു.കത്തിഡ്രല്‍ കൈകാരന്‍മാരായ ലോറന്‍സ് ആളൂക്കാരന്‍,റോബി കാളിയേങ്കര,ടെല്‍സണ്‍ കോട്ടോളി,ആന്റു ആലങ്ങാടന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.ദേവസ്വം തിരഞ്ഞെടുപ്പിന്റെ കാര്യക്രമങ്ങളും ചിട്ടവട്ടങ്ങളും ചേദിച്ച് മനസ്സിലാക്കി ക്ഷേത്രത്തിന്റെ ഐശ്വര്യത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് പിണ്ടീപെരുന്നാളിനോട് അനുബദ്ധിച്ച് നടക്കുന്ന സ്‌നേഹ സംഗമത്തിലേയ്ക്ക് ക്ഷണകത്തും നല്‍കിയാണ് ഫാ.ആന്റോ ആലപ്പാട്ടും സംഘവും ദേവസ്വം ഓഫീസില്‍ നിന്നും മടങ്ങിയത്.

Advertisement