ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തപസ്യ യൂണിറ്റ് സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരകളിക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ശക്തിനിവാസില്‍ നടന്ന മകീര്യം നാളിലെ എട്ടങ്ങാടി ആഘോഷത്തില്‍ വച്ച് തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷാണ് സാവിത്രി അന്തര്‍ജ്ജനത്തെ ഷാളണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ എ.എസ്.സതീശന്‍, പുരുഷോത്തമന്‍ ചാത്തമ്പിള്ളി, കെ.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് മേനോന്‍, സൂശീല പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ശക്തിനിവാസില്‍ നടന്ന എട്ടങ്ങാടി ആഘോഷങ്ങള്‍ക്ക് സാവിത്രി അന്തര്‍ജ്ജനം നേതൃത്വം നല്‍കി. അനുഷ്ഠാന ചടങ്ങിലും സമ്പ്രദായ തിരുവാതിരകളിയിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. എട്ടങ്ങാടി നിവേദ്യം, കൂവപായസം എന്നിവയുടെ വിതരണവും നടന്നു.തിങ്കളാഴ്ച്ച തിരുവാതിര മഹോത്സവം നടക്കും. സിനിമാതാരം ഊര്‍മ്മിള ഉണ്ണി മുഖ്യാതിഥിയായിരിക്കും.വിവിധ ഭാഗങ്ങളില്‍നിന്നുള്ള തിരുവാതിര സംഘങ്ങള്‍ തിരുവാതികളി അവതരിപ്പിക്കും. 11 മണി മുതല്‍ അനുഷ്ഠാന തിരുവാതിര ചടങ്ങുകള്‍ നടക്കും. ഒരു മണിയോടെ പാതിരപൂചൂടല്‍ ചടങ്ങോടെ തിരുവാതിര മഹോത്സവം സമാപിക്കും.
തപസ്യ തിരുവാതിര എട്ടങ്ങാടി ആഘോഷിച്ചു.
Advertisement