ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാലയങ്ങള്‍ 108, വേദവ്യാസന്‍ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടന്നു. ക്ഷേത്രം ട്രസ്റ്റി കെ.എന്‍. മേനോന്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാഗിരി എന്നിവര്‍ സമര്‍പ്പണം നടത്തി. മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്‍, ദുര്‍ഗ്ഗാലയങ്ങള്‍ 108ന്റെ ഉല്‍പ്പത്തിയുടെ പൊരുള്‍ അനാവരണം ചെയ്യുന്ന സതീ ദേവിയടെ ജഡവുമായി താണ്ടവമാടുന്ന പരമേശ്വരന്‍, സതീദേഹം 108 ഖണ്ഡങ്ങളാക്കാന്‍ സുദര്‍ശന ചക്രവുമേന്തിനില്‍ക്കുന്ന മഹാവിഷ്ണു, വാഹനങ്ങളായ കാള, ഗരുഡന്‍ എന്നി ശില്‍പ്പങ്ങളാണ് സമര്‍പ്പിച്ചത്. ചടങ്ങില്‍ ശില്‍പ്പികളായ ശ്രീരാഗ്, അഭിലാഷ്, വിപിന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിദ്യാധരന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യ അരങ്ങേറി.
Advertisement