കാട്ടൂര്‍ സ്വദേശിയുടെ പുസ്തകങ്ങള്‍ ആമസോണ്‍ കമ്പനി പ്രസിദ്ധികരിച്ചു

711
Advertisement

കാട്ടൂര്‍ : കാട്ടൂര്‍ ആശുപത്രിയിലെ മെഡിയ്ക്കല്‍ സുപ്രണ്ടായി വിരമിച്ച എഴുത്തുക്കാരന്‍ കൂടിയായ കണ്ടാംക്കാട്ട് ഡോ.കെ ജി ബാലകൃഷ്ണന്റെ 1958 മുല്‍ ഉള്ള കവിതാ സമാഹാരമാണ് അമേരിയ്ക്കയിലെ പ്രശസ്ത ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍.കോം പ്രസിദ്ധികരിച്ചിരിക്കുന്നത്.ഇന്റര്‍നാഷ്ണല്‍ എഡിഷനായി പ്രസിദ്ധികരിച്ചിരിക്കുന്ന പുസ്തകത്തിന് മൂന്ന് വ്യാളങ്ങളിലായി 1500 ഓളം പേജുകള്‍ ഉണ്ട്.മഹാകവി അക്കിത്തം,പ്രൊഫ.എം കെ സാനു,പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരി,റഫീക്ക് അഹമ്മദ്,പി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ എഴുത്തുക്കാരുടെ അഭിപ്രായങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.പുസ്തകം ആമസോണ്‍ വഴി ഓണ്‍ലൈന്‍ ആയി മാത്രമേ വാങ്ങുവാന്‍ സാധിക്കുകയുള്ളു.കൂടുതല്‍ വിവരങ്ങള്‍ക്ക് amazon.com/author/kgkandangath

Advertisement