ഇരിഞ്ഞാലക്കുട:സി എന്‍ ജയദേവന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കപ്പെട്ട നാല് ലക്ഷത്തിത്തൊണ്ണൂറായിരം രൂപ ചിലവഴിച്ച് ഇരിഞ്ഞാലക്കുട നഗരസഭയിലെ മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു .ഇരിഞ്ഞാലക്കുടയിലെ വ്യാപാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഒട്ടേറെ ഉപകാരപ്രദമായ ലൈറ്റ് സ്ഥാപിക്കല്‍ ചടങ്ങ് ത്യശ്ശൂര്‍ എം പി സി എന്‍ ജയദേവന്‍ നിര്‍വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ എം സി രമണന്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ വി എസ് ശിവകുമാര്‍ ,റോക്കി അളൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കെ എസ് പ്രസാദ്,ബെന്നി വിന്‍സെന്റ് ,വര്‍ദ്ധനന്‍ പുളിക്കല്‍ ,ശിവരാമന്‍, വിന്‍സെന്റ് മാസ്റ്റര്‍ ,ലത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു
മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി .
മാപ്രാണം : തളിയക്കോണം എസ്.എന്‍.ഡി.പി കിണറിനു സമീപം റോഡരികില്‍ ബോംബ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുക്കാര്‍ കണ്ടെത്തി.ശനിയാഴ്ച്ച രാവിലെ കൗണ്‍സിലര്‍ സി സി ഷിബിന്റെ വിടിന്റെ മതിലിന് സമീപം നാടന്‍ ബോംബിന്റെ സാദൃശ്യത്തില്‍ ഉള്ള വസ്തു വഴിയാത്രക്കാരന്‍ കണ്ടതിനെ തുടര്‍ന്ന് കൗണ്‍സിലറെ വിളിച്ചറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലിസിനെ വിവിരമറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എം കെ സുരേഷ് കുമാറിന്റെയും എസ് ഐ കെ.എസ്. സുശാന്തിന്റെയും നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി നാടന്‍ ബോംബ് നിര്‍വീര്യമാക്കി.കഴിഞ്ഞ ദിവസങ്ങളിലാണ് സമീപത്തേ കല്ലട വേലാഘോഷത്തിനിടെ നാടന്‍ ബോംബുമായി 4 പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.അന്ന് പിടികൂടിയ തരത്തിലുള്ള ബോംബ് തന്നെയാണിവിടെ നിന്നും ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.എ.എസ്.ഐ. മാരായ ബിജു പൗലോസ്, സുനില്‍, സി. സി പി.ഒ. മുരുഗേഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.നഗരസഭാ കൗണ്‍സിലറെ ബോംബുമായി ആക്രമിക്കാന്‍ ശ്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്..ഐ.യുടെ നേതൃത്വത്തില്‍ തളിയകോണത്ത് പ്രതിഷേധ പ്രകടനം നടത്തി.പ്രദേശത്ത് സ്ഥിരമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
അവസാനിക്കാത്ത സിംഹഗര്‍ജ്ജനം
കേരളത്തിന്റെ സാമൂഹിക സംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടിരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് 24-01-2016 ന് 4 വര്‍ഷം പൂര്‍ത്തിയാവുന്നു എങ്കിലും ഇപ്പോഴും അദ്ദേഹം രൂപ കല്പന നല്കിയ പ്രസ്ഥാനങ്ങളും മഹത്തായ ആശയങ്ങളും ജനതയെ പ്രചോദിപ്പിക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ അനീതിയും, അക്രമങ്ങളും ശിഥിലീകരണ അവസ്ഥകളും തലപൊക്കിയാലും അതിനെയെല്ലാം ചെറുത്തു തോല്പിക്കാനുള്ള ആഹ്വാനവുമായി, ഒറ്റയാള്‍ പട്ടാളമായി പ്രത്യക്ഷപ്പെടാറുള്ള അഴിക്കോട് മാനവികതയുടെ ഉടലെടുത്ത പ്രതിരൂപമായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരന്‍ മുതല്‍ അഗാധപണ്ഡിതന്മാര്‍ വരെ അദ്ദേഹത്തിന്റെ അസാമാന്യ ധിഷണാശക്തിയില്‍ ആകൃഷ്ടരായി. മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങെളപ്പോലെ സമാധാനമായ സന്തുഷ്ട ജീവിതം നയിക്കണമെന്നതായിരുന്നു അഴിക്കോടിന്റെ ആശയങ്ങളുടെ ആകത്തുക. മലയാളഭാഷാ – സാഹിത്യ മഹത്വം ലോകമെമ്പാടും എത്തിക്കുക എന്നത് ജീവിത ദൗത്യമായിരുന്നു അദ്ദേഹത്ത സംബന്ധിച്ചിടത്തോളം. പ്രശസ്ത വാഗ്മിയും, മാതൃകാദ്യാപകനും, പത്രാധിപനും സാമൂഹ്യ സംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്നു. ‘തത്വമസി’, ‘ മലയാള സാഹിത്യവിമര്‍ശനം’, ‘ആശാന്റെ സീതാകാവ്യം’,’ ഭാരതീയത’, ‘മഹാത്മാവിന്റെ മാര്‍ഗ്ഗം’, തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങള്‍ അഴിക്കോടിന്റെ പണ്ഡിത്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. മഹാത്മജിയുടെ 125 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 125 കേരള ഗ്രാമങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഐതിഹാസികമെന്നുതന്നെ വിശേഷിപ്പിക്കാം. ‘ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന’ ഗാന്ധിയന്‍ ആശയത്തെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഈ പ്രഭാഷണങ്ങളോരോന്നും. കേരള- കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വ്യാപരിച്ച സമസ്ത മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അഴിക്കോടിനും ആശയങ്ങള്‍ക്കും മരണമില്ല; തലമുറകള്‍ക്ക് നിറദീപമായി ആയിരം നാവായി മാനവികതയുടെ അടയാളമായി വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കും. ലോകം ഇന്ന് ഒരു വിനാശകരമായ അവസ്തയിലേക്ക് നടന്ന് നീങ്ങുകയാണ്. ഇന്നലെ വരെ അമൂല്യമായി കരുതിവന്ന പലതും ഇന്ന് അതല്ലാതായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നു. മൂല്യച്യൂതിയുടെ കരാളരൂപങ്ങളാണ് എങ്ങും എവിടെയും അക്രമവും, അനീതിയും, അഴിമതിയും മറ്റും മറ്റും… ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അന്തസ്സും അഭിമാനവും നഷ്ടപ്പട്ട തലമുറയായി അധപതിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരുരക്ഷകനെ തേടുകയാണ്… അവിടെയാണ് അഴിക്കോട് എന്ന മനുഷ്യസ്നേഹി ഏറെ പ്രസക്തമാകുന്നതും അദ്ദേഹമില്ലാത്ത അവസ്ഥ നാം അനുഭവിച്ചറിയുന്നതും.
ഉണ്ണികൃഷ്ണന്‍ കിഴുത്താനി
ഇരിങ്ങാലക്കുട ഗാന്ധിഗ്രാം വടവന മാണി മകന്‍ തിലകന്‍(56) അന്തരിച്ചു.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം വടവന മാണി മകന്‍ തിലകന്‍ (58) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ സുലോചന ,മക്കള്‍ നിമ്മ്യ ,നിമിത .മരുമക്കള്‍ ജിനേഷ് (എസ് ഐ പോലീസ് ) ,ശ്രീരാഗ് (ബിസിനസ്) .
ഇരിഞ്ഞാലക്കുട നഗരസഭ റിപ്പബ്‌ളിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തി
ഇരിഞ്ഞാലക്കുട:നഗരസഭ പാര്‍ക്കില്‍ വച്ച് അധ്യക്ഷതയുടെ നേതൃത്വത്തില്‍ ശ്രീമതി നിമ്യ ഷാജു ,സെക്രട്ടറി ,കൗണ്‍സിലറുമാര്‍ ചേര്‍ന്ന് പുഷ്പ സമര്‍പ്പണം നടത്തി.തുടര്‍ന്ന് നഗരസഭ മൈതാനിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദേശീയ പതാക ഉയര്‍ത്തി .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വി സി വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ അധ്യക്ഷ നിമ്യ ഷാജു റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി .ജില്ലാ കേരളോത്സവത്തില്‍ സമ്മാനര്‍ഹരായവരെ മുനിസിപ്പല്‍ കൗണ്‍സില്‍ ആദരിച്ചു
റീപ്പബ്ലിക്ക് ദിനത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് ബഹുമതിയ്ക്ക് ഇരിങ്ങാലക്കുട മാപ്രാണം മാടായികോണം സ്വദേശി തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബീന്‍ അര്‍ഹനായി.
ഇരിങ്ങാലക്കുട: റീപ്പബ്ലിക്ക് ദിനത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് ബഹുമതിയ്ക്ക് ഇരിങ്ങാലക്കുട മാപ്രാണം മാടായികോണം സ്വദേശി തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബീന്‍ അര്‍ഹനായി. 2016 ഏപ്രിലില്‍ അതിരപ്പിള്ളി തുമ്പൂര്‍മൊഴിയില്‍ ചുഴിയില്‍ പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയതിനാണ് അബിന് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.വീനോന്ദ യാത്രയ്ക്ക് എത്തിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ചുഴിയിലകപ്പെട്ടത് കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അബിന്‍ പാറകള്‍ നിറഞ്ഞ വെള്ളത്തിലേയ്ക്ക് എടുത്ത് ചാടി രണ്ട് പേരെയും രക്ഷിക്കുകയായിരുന്നു. നീന്തല്‍ അറിയാതിരുന്നിട്ടും കുട്ടികളെ രക്ഷിയ്ക്കാന്‍ മറ്റൊരാള്‍ കൂടി വെള്ളത്തിലേയ്ക്ക് ചാടിയിരുന്നു. അദ്ദേഹത്തേയും അബീനാണ് അന്ന് രക്ഷിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതാണ് അബിന്റെ ഹോബി.പ്ലസ് ടു പഠനത്തിനു ശേഷം സിനിമാഭിനയ മേഖലയിലാണ് അബിന്‍. അമ്മ ഷോളി, സഹോദരി സിബി.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇരിങ്ങാലക്കുടയിലെ രണ്ട് പേർക്ക്
- ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടിയ ജനിൻ ആന്റോ [ ആളൂർ പോലിസ് സ്റ്റേഷൻ), കെ. എo. മുഹമ്മദ് അഷറഫ് ( അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുo, ഇരിങ്ങാലക്കുട DYSP യുടെ കീഴിലുള്ള ഷാഡോ പോലീസ് സംഘവുമാണ്. ഈ വർഷത്തെ ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
ദീപാലങ്കാരപ്രഭയില്‍ കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയം
കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച്ഓണ്‍ .ആളൂര്‍ എസ് ഐ വിമല്‍കുമാര്‍ നിര്‍വഹിച്ചു.ദേവാലയ വികാരി ഡേവീസ് അമ്പൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു.ജനുവരി 26,27 തിയ്യതികളിലാണ് തിരുന്നാള്‍ ആഘോഷം.26ന് വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടക്കും.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.ഫാ.ജില്‍സണ്‍ പയ്യപ്പിള്ളി,ഫാ.അജോ പുളിക്കന്‍,ഫാ.ഡാനിയേല്‍ വാരമുത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിയ്ക്കും.വൈകീട്ട് 3ന് തിരുന്നാള്‍ പ്രദക്ഷിണം 7മണിയ്ക്ക് ദേവാലയത്തില്‍ സമാപിയ്ക്കും തുടര്‍ന്ന് ലൈറ്റ് & സൗണ്ട് ഷോ,വര്‍ണ്ണവിസ്മയം എന്നിവ ഉണ്ടായിരിക്കും.29ന് സെമിത്തേരിയില്‍ പെതു ഒപ്പീസ്.
ഇരിങ്ങാലക്കുടയിലും പരിസര ഗ്രാമപഞ്ചായത്തുകളിലും നടന്ന കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വിജയികളായവര്‍
ഇരിങ്ങാലക്കുടയിലും പരിസര ഗ്രാമപഞ്ചായത്തുകളിലും നടന്ന കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വിജയികളായവര്‍
ചികിത്സയിലിരിക്കെ മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല
ഇരിങ്ങാലക്കുട: നെഞ്ചുവേദനയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഫാല്‍മാല്‍ പഹാരിയ (22) എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റ് വിശദവിവരങ്ങളൊന്നും അറിയില്ല. ഇതുവരേയും ആരും അന്വേഷിച്ചെത്താത്തതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലോ, സമീപത്തെ പോലിസ് സ്റ്റേഷനുകളിലോ വിവരം അറിയിക്കേണ്ടതാണ്. ഫോണ്‍: 04802825228, 9497980533
ഗെയില്‍ വാതക ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായതഗം തടഞ്ഞു.
കാറളം : ഗെയില്‍ വാതക ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായതഗം തടഞ്ഞു.ഒന്നാം വാര്‍ഡഗം കെ.ബി.ഷമീറാണ് പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് കുത്തിയിരുപ്പ് നടത്തിയത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡ് പൊളിച്ചപ്പോള്‍ സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു ഇതു മൂലം സമീപത്തെ വീടുകാര്‍ക്കും കോളനിയിലും ശുദ്ധജല വിതരണം മുടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞീട്ടും നടപടിയുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.സമരത്തേ തുടര്‍ന്ന് ഗെയില്‍ അധികൃതര്‍ പെപ്പുകള്‍ ശരിയാക്കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
പടിയൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സുബ്രഹ്മുണ്യന്‍ അന്തരിച്ചു.
പടിയൂര്‍ : മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ നേതാവുമായ കിഴുപ്പുള്ളിക്കര കരിശില മകന്‍ സുബ്രഹ്മുണ്യന്‍ (73) നിര്യാതനായി.സി പി ഐ ബ്രാഞ്ച് സെക്രട്ടറി,ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിലെ മുന്‍ ജാവനക്കാരനായിരുന്നു.ഭാര്യ കാര്‍ത്ത്യായനി.മക്കള്‍ സുമേഷ്,ശ്യം.മരുമക്കള്‍ അനിത,രമ്യ.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ഇരിങ്ങാലക്കുട നഗരസഭറിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുന്നു.
ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ 26ന് രാവിലെ 9 :30 ന് അയ്യന്‍കാവ് മൈതാനിയില്‍ ദേശിയ പതാക ഉയര്‍ത്തുന്നു. വൈകീട്ട് 3ന് റിപ്പബ്ളിക് ദിനാഘോഷയാത്ര അയ്യന്‍കാവ് മൈതാനിയില്‍ നിന്നാരംഭിച്ച് ചന്ദ്രിക ജംഗ്ഷന്‍, ചന്തക്കുന്ന്, ഠാണാ, മെയിന്‍ റോഡ്, ബസ് സ്റ്റാന്‍ഡ് ടൗണ്‍ ഹാള്‍ വഴി അയ്യന്‍കാവ് മൈതാനിയില്‍ എത്തിചേരും. റിപ്പബ്ലിക്ക് ദിനറാലിയില്‍ ഭാരതമാതാവ്, ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാരും, പൗര പ്രമുഖരും, വ്യാപാരി വ്യവസായികളും, സന്നദ്ധ സംഘടനകളും, ക്ലബ്ബുകളും, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും, അംഗങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ ഓഫീസുകളിലെ ജീവനക്കാര്‍, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, നിശ്ചല ദൃശ്യങ്ങള്‍, കാവടി, വിവിധങ്ങളായ നാദമേളങ്ങള്‍ വൈവിധ്യങ്ങളര്‍ന്ന ഇനങ്ങളോടെ അണിനിരക്കും.
ആനന്ദപുരം ശ്രീകൃഷ്ണ സ്‌ക്കൂളിന്റെ വാര്‍ഷികഘോഷം നടത്തി.
ആനന്ദപുരം : ശ്രീകൃഷ്ണ സ്‌ക്കൂളിന്റെ അറുപത്തിയഞ്ചാം വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തദിനവും യാത്രയയപ്പ് സമ്മേളനവും നടത്തി. വാര്‍ഷിക സമ്മേളനം തൃശൂര്‍ എം.പി.സി.എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ചു, സ്‌കൂള്‍ മാനേജര്‍ ലീല അന്തര്‍ജ്ജനം വിരമിക്കുന്ന അധ്യാപികമാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍ സ്‌കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു. വിരമിക്കുന്ന പ്രധാന അദ്ധ്യാപിക എ .ജയശ്രീ മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബി.സജീവ് സ്വാഗതവും വാര്‍ഷികാഘോഷ കണ്‍വീനര്‍ ജി. സതീഷ് നന്ദിയും പറഞ്ഞു
ഇരിങ്ങാലക്കുടയില്‍ റവന്യു ഡിവിഷന്‍ അനുവദിച്ചതില്‍ ആഹ്ലാദപ്രകടനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യു ഡിവിഷന്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെ അനുമോദിച്ച് കൊണ്ട് എന്‍ ജി ഓ യൂണിയന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും യോഗവും നടത്തി.എന്‍ ജി ഓ യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങ് എന്‍ ജി ഓ യൂണിയന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ബി ഹരിലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഏരിയ സൈസ് പ്രസിഡന്റ് വി എസ് അനീഷ് നന്ദിയും പറഞ്ഞു.
റവന്യൂ ഡിവിഷന്‍ അനുവദിച്ച പിണറായി സര്‍ക്കാരിനും എംഎല്‍എ അരുണന്‍ മാസ്‌ററര്‍ക്കും ജനതാദള്‍ (സെക്യുലര്‍ )ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു .പ്രസിഡന്റ് രാജു പാലത്തിങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി ജോസ് പുണാംപറമ്പില്‍ ,ഡേവീസ് കോക്കാട്ട് ,ആന്റണി ഫ്രാന്‍സിസ് ,ആന്റണി കുന്നത്തു പറമ്പില്‍ ,വര്‍ഗ്ഗീസ് പള്ളന്‍ എന്നിവര്‍ പ്രസംഗിച്ചു
ആര്‍.ഡി.ഒ ഓഫീസ് വികസന ക്ഷേമനടപടികള്‍ വേഗത്തിലാക്കും – ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുടയിലെ പ്രഖ്യാപിത റവന്യു ഡിവിഷണല്‍ ഓഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതവരുത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റി.ഭൂമി വിട്ടൊഴിയല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതോടെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ കഴിയുന്നല്ലെന്ന മുന്‍സിപ്പാലിറ്റിയുടേയും പഞ്ചായത്തുകളുടേയും പതിവുവിലാപത്തിന് അറുതിവരും. ആര്‍.ഡി.ഒ ഓഫീസിന്റെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ട്രിബ്യൂണലും രൂപീകൃതമാകുമെന്നതിനാല്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെയുള്ള പരാതികളുടെ തീര്‍പ്പാക്കലും എളുപ്പത്തിലാകും. പതിനായിരം രൂപ വരെ മാതാപിതാക്കള്‍ക്ക് പ്രതിമാസം ബത്ത നല്‍കാന്‍ മക്കളെ നിര്‍ദ്ദേശിച്ച് ഉത്തരവിടാന്‍ ട്രിബ്യൂണലിനാകും.വൃദ്ധരായ മാതാപിതാക്കളുടെ പരാതികള്‍ സമയത്തിന് തീര്‍പ്പാക്കാന്‍ കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മറ്റ് ആര്‍.ഡി.ഒ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ പുതിയ ഓഫീസിന്റെ പ്രത്യേകതയാകും.വേഗതയാര്‍ന്ന പ്രവര്‍ത്തനത്തിനായി റവന്യുമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ് ഈ മാറ്റമെന്നത് ഇരിങ്ങാലക്കുടക്ക് ഗുണകരമാകും. ഇരിങ്ങാലക്കുടയിലെ റവന്യുഡിവിഷനുവേണ്ടി നിരവധി നിവേദനങ്ങളും വിവിധ സര്‍ക്കാരുകള്‍ മുമ്പാകെ പതിറ്റാണ്ടുകളായി ജോയിന്റ് കൗണ്‍സില്‍ സമര്‍പ്പിച്ചുവന്നിരുന്നു.ഇടക്കാലത്ത് ചാലക്കുടി പരിഗണിക്കപ്പെട്ടപ്പോള്‍ ഇരിങ്ങാലക്കുടയുടെ അര്‍ഹതയും ജനസൗകര്യവും അടിസ്ഥാനസൗകര്യങ്ങളും റവന്യുമന്ത്രിയെ നേരില്‍കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.
ഇരിങ്ങാലക്കുട റവന്യുഡിവിഷന്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരും റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി.ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് ടി ജെ സാജു അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.ക്ലീറ്റസ്,വി.അജിത്കുമാര്‍,എം.എസ്.അല്‍ത്താഫ്,പി.എന്‍.പ്രേമന്‍,ഇ.ജി.റാണി,സി.യു.ജയശ്രീ,പി.ബിന്ദു,പി.സ്മിത,പി.എ.ശ്രീജ എന്നിവര്‍ സംസാരിച്ചു.
അയ്യങ്കാവ് താലപ്പൊലി ആലോചനയോഗം ജനുവരി 27ന്
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ 2018 വര്‍ഷത്തിലെ താലപ്പൊലിയാഘോഷത്തേ പറ്റി കൂടിയാലോചിക്കുന്നതിനായി ഭക്തജനങ്ങളുടെ ഒര യോഗം 27-01-2018 ശനിയാഴ്ച്ച രാവിലെ 11ന് അയ്യങ്കാവ് ക്ഷേത്ര പരിസരത്ത് ചേരുന്നതായി ക്ഷേത്രം അഡ്മിന്‍സ്റ്റേട്രര്‍ അറിയിച്ചു.
പുതിയ റവന്യൂ ഡിവിഷന്‍ – സ്വാഗതമേകി ഇരിങ്ങാലക്കുട – ഇനി ഫയലുകള്‍ക്ക് വേഗതയേറും
ഇരിങ്ങാലക്കുട ; ജില്ലയിലനുവദിച്ച രണ്ടാമത്തെ റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന മന്ത്രിസഭാതീരുമാനം ഇരിങ്ങാലക്കുട ആഹ്ലാദപൂര്‍വ്വം വരവേറ്റേത്. കഴിഞ്ഞ ബജറ്റിലാണ് തൃശൂരില്‍ രണ്ടാമതൊരു റവന്യു ഡിവിഷന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകള്‍ ചേര്‍ത്ത് ഇരിങ്ങാലക്കുടയിലാണ് റവന്യൂ ഡിവിഷന്‍ രൂപീകരിക്കപ്പെടുക എന്നാണ് പ്രഖ്യാപനം മുതല്‍തന്നെ പൊതുവേ വിലയിരുത്തപ്പട്ടിരുന്നത്.വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഒരേപോലെ എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലം ഇരിങ്ങാലക്കുടയായതിനാലാണിത്.ജില്ലാ റൂറല്‍ ട്രഷറി,ജനറല്‍ ആശുപത്രി,ഫാമിലി കോടതി,മോട്ടാര്‍ ആക്സിഡന്റ് ട്രബ്യൂണല്‍,അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനുകീഴിലുള്ള പോലീസ് സംവിധാനങ്ങള്‍,ജില്ലാ റൂറല്‍ വനിതാപോലീസ് സേന, മേഖലാ ലോട്ടറി ഓഫീസ് തുടങ്ങി നിരവധി ഉന്നത ഓഫീസുകള്‍ ഇരിങ്ങാലക്കുടയിലുണ്ടെന്നതിനാല്‍ റവന്യു ഡിവിഷനും ഇരിങ്ങാലക്കുടയില്‍ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.എന്നാല്‍ ഇടക്കാലത്ത് ചാലക്കുടിയുടെ പേരും പരിഗണിക്കപ്പെടുന്നുവെന്നറിവായതുമുതല്‍ ആശങ്കയായി.എന്നാല്‍ ആശങ്കകളെല്ലാം അസ്ഥാനത്താക്കി റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന സര്‍ക്കാര്‍ തീരുമാനം ഏറ്റവും ഉചിതമെന്ന് വിലയിരുത്തപ്പെടുന്നു.കുന്ദംകുളം താലൂക്ക് രൂപീകരണത്തിനു പിന്നാലെയുണ്ടായ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ രൂപീകരണം സമീപകാല റവന്യുചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നെന്നാണ് പൊതുജനാഭിപ്രായം.ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യു ഡിവിഷന്‍ രൂപീകരിക്കപ്പെടുന്നതോടെ മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്ക് പരിധിയിലെ റവന്യുഫയലുകള്‍ ഇരിങ്ങാലക്കുട ഓഫീസിന് കൈമാറും.ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിന് ഇത് ആശ്വാസം പകരും.അതോടൊപ്പം കെട്ടിക്കിടക്കുന്ന ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടുമെന്ന് കരുതപ്പെടുന്നു.ഡെപ്പ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആര്‍.ഡി.ഒ ആയി നിയമിക്കപ്പെടും.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ആര്‍.ഡി.ഒ യ്ക്കുണ്ട്.ആര്‍.ഡി.ഒ യക്കുപുറമേ 24 തസ്തികകളും ഈ ഓഫീസിനായി സൃഷ്ടിക്കും.മറ്റ് റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഈ ഓഫീസിലുണ്ടാകുമെന്നറിയുന്നു.വേഗതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിനായാണ് ഈ മാറ്റം റവന്യുമന്ത്രി നിര്‍ദ്ദേശിച്ചത്.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായതിനാല്‍ ക്രിമിനല്‍ ജസ്റ്റീസ് അപേക്ഷകളില്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനാകും.അതിര്‍ത്തി തര്‍ക്കം,പൊതുവഴി തടസ്സപ്പെടുത്തല്‍, കെട്ടിടങ്ങള്‍,വൃക്ഷങ്ങള്‍ എന്നിവ മുഖേന ജീവനോ സ്വത്തിനോ ഭീഷണി നേരിടല്‍, വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍ മുതലായവയിലെ സങ്കീര്‍ണ്ണമായ കേസുകളില്‍ ആര്‍.ഡി.ഒ തീരുമാനമെടുക്കും.പരിഹരിക്കപ്പെടാത്ത കേസുകളില്‍ ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കാന്‍ ആര്‍.ഡി.ഒ ക്ക് സാധിക്കും.മറ്റു ഭൂമിയില്ലാത്തവര്‍ക്ക് നിലമായിട്ടുള്ള സ്ഥലത്ത് വീടുവെക്കാന്‍ അനുമതി നല്‍കുന്ന ജില്ലാ അധികൃത സമിതി ചെയര്‍മാനും ആര്‍.ഡി.ഒ യാണ്.ഇത്തരം അപേക്ഷകളിലെ കാലതാമസം കുറക്കാന്‍ പുതിയ ഡിവിഷന്‍ രൂപീകരണത്തിലൂടെ സാധിക്കും.ഭൂവിനിയോഗനിയമം ( കെ.എല്‍.യു ) ഉത്തരവിലൂടെ റവന്യൂരേഖകളിലെ നിലമായ പ്രദേശങ്ങള്‍ 2008 നു മുന്‍പ് നികത്തപ്പെട്ടതാണെങ്കില്‍ ക്രമീകരണ ഉത്തരവ് ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ആര്‍.ഡി.ഒ മുമ്പാകെയാണ്.റവന്യു കെട്ടിട നകുതിയുടെയും ആഡംബര നികുതിയുടെയും നിര്‍ണ്ണയത്തിലെ അപ്പീല്‍ പരിശോധിക്കുന്നത് ആര്‍.ഡി.ഒ യാണ്. പൊതുനിരത്തുകളിലും വഴികളിലുമുള്ള അനധികൃത പ്രവേശങ്ങള്‍ മറ്റ് ഏജന്‍സുയുണ്ടോയെന്ന് നോക്കാതെതന്നെ ഒഴിപ്പിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ആര്‍.ഡി.ഒ വിന് അധികാരമുണ്ട്.
ഭൂവുടമകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രതിഫലം കൂടാതെ സര്‍ക്കാരിന്റെ പേര്‍ക്ക് വിട്ടൊഴിയുന്ന ( ലാന്റ് റിലിങ്ക്വിഷ്മെന്റ് ) ഭൂമി സര്‍ക്കാരിന്റെ പേരില്‍ പുറമ്പോക്കാക്കികൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ആര്‍.ഡി.ഒ യാണ്.ഭൂമി വിട്ടൊഴിയല്‍ നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുനിര്‍മ്മാണമുള്‍പ്പടെയുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ട്.പുതിയ റവന്യു ഡിവിഷന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുമെന്ന് കരുതപ്പെടുന്നു.
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും അനന്തരാവകാശികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ അധികാരമുള്ള ട്രൈബ്യുണല്‍ അദ്ധ്യക്ഷന്‍ റവന്യു ഡിവിഷണല്‍ ഓഫീസറാണ്.അവശതയനുഭവിക്കുന്ന വൃദ്ധ ജനങ്ങള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും നീതിലഭിക്കുന്നില്ലെന്ന പരാതികള്‍ ജില്ലയിലേറെയുണ്ട്.കേസുകളുടെ ബാഹുല്ല്യം ചിലപ്പോഴെങ്കിലും നീതി വൈകിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു.വൃദ്ധ ജനങ്ങളുടെ പരാതി പരിഹാരം വേഗത്തിലാക്കാന്‍ പുതിയ ട്രൈബ്യൂണലിലൂടെ സാധിക്കും.ജനനമരണങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യുന്നത് വിട്ടുപോയതായി പരാതിയുണ്ടെങ്കില്‍ ആയതിനു നിവൃത്തിതേടി സമീപിക്കേണ്ടതും റവന്യു ഡിവിഷണല്‍ ആഫീസറെയാണ്.അനധികൃതഭൂമി പരിവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ആര്‍.ഡി.ഒ യാണ്.അനധികൃത നിലം നികത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഓഫീസിന് സാധിക്കും.ഭൂമിയുടെ ന്യായവില സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ടതിനായി തൃശൂര്‍ ആര്‍ ഡി ഒ യെ സമീപിക്കേണ്ട് ബൂദ്ധിമുട്ടുകളും ഇനി പഴങ്കഥയാകും.ജനജീവിതത്തെ ഇത്രമേല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന സര്‍ക്കാര്‍ ഓഫീസ് വേറെയില്ലെന്നതിനാല്‍ ഇരിങ്ങാലക്കുട ആര്‍ ഡി ഒ ഓഫീസ് രൂപീകരണം സമാനതകളില്ലാത്ത സര്‍ക്കാര്‍ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.
Related News ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനം.
‘നോ മാന്‍സ് ലാന്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു
ഇരിങ്ങാലക്കുട ; 2001 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ ബഹുമതി നേടിയ ‘നോ മാന്‍സ് ലാന്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 26 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 1992-95 കാലത്ത് ഒരു ലക്ഷത്തില്‍പ്പരം പേരുടെ ജീവനെടുത്ത ബോസ്‌നിയന്‍ യുദ്ധത്തെ ആധാരമാക്കി എടുത്ത ചിത്രം 42 അന്താരാഷ്ട്ര ബഹുമതികള്‍ നേടിയിട്ടുണ്ട്.ബോസ്‌നിയന്‍ – സെര്‍ബിയന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഭൂമിയിലാണ് കഥ നടക്കുന്നത്. ചിക്കി, സേര എന്ന ബോസ്‌നിയന്‍ സൈനികരും നോനി എന്ന സെര്‍ബിയന്‍ സൈനികനും. അതിര്‍ത്തിയിലെ ട്രഞ്ചില്‍ കുടുങ്ങിപ്പോകുന്നു. ഒരു മൈനിന് മുകളില്‍ മരണത്തെ അഭിമുഖീകരിച്ചാണ് സേര കിടക്കുന്നത്. UN പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും മാധ്യമങ്ങളുടെയും ഇടപെടലുകള്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നു… ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 98 മിനിറ്റുള്ള ചിത്രം മലയാളം സബ് – ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.
ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനം.
ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റില്‍ തൃശ്ശൂര്‍ ജില്ലയിലേക്ക് പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ.ഓഫീസ് അനുവദിക്കണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യം ഇതോടെ യാഥാര്‍ത്ഥ്യമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത 5 പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ ഒന്ന് ഇരിങ്ങാലക്കുടയിലാണ്. മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകള്‍ ചേര്‍ത്ത് ഇരിങ്ങാലക്കുടയിലാണ് റവന്യൂ ഡിവിഷന്‍ രൂപീകരിക്കപ്പെടുക. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായിരുന്നതുമാണ്. എന്നാല്‍ ബജറ്റ് പ്രഖ്യാപനമില്ലാതിരുന്നതിനാല്‍ നടപ്പാവാതെ പോകുകയായിരുന്നു. ഇരിങ്ങാലക്കുട ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസ് അനുവദിക്കുന്നത് പുതിയ ഊര്‍ജ്ജം നല്‍കും. ജില്ലാ പദവിയുടെ വക്കോളമെത്തിയ ഓഫീസ് സംവിധാനങ്ങളും നിലവില്‍ ഇരിങ്ങാലക്കുടയിലാണ്. അഡിഷണല്‍ ജില്ലാകോടതിയും ഫാമിലി കോടതിയുമുള്‍പ്പടെ പതിനൊന്ന് കോടതികളുള്‍പ്പെടുന്ന ജൂഡീഷ്യല്‍ സംവിധാനവും അസിസറ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള പോലീസ് സംവിധാനങ്ങളും ജില്ലാ റൂറല്‍ വനിതാപോലീസ് സേനയും ഇരിങ്ങാലക്കുടയില്‍പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ റൂറല്‍ ട്രഷറി,താലൂക്ക് ജനറല്‍ ആശുപത്രി എന്നിവ ഇതിലുള്‍പ്പെടും. സ്പെഷല്‍ സബ് ജയില്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്. ഭൂമിശാസ്ത്രപരമായും തൃശ്ശൂര്‍ ജില്ലയുടെ മധ്യഭാഗത്ത് വരുന്നത് ഇരിങ്ങാലക്കുടയാണ്. നിലവിലെ തൃശ്ശൂര്‍ ആര്‍.ഡി.ഒ ഓഫീസിന്റെ പ്രവര്‍ത്തനപരിധി നിശ്ചയിച്ച് ശേഷിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കുറവ്ദൂരം സഞ്ചരിച്ച് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും ഇരിങ്ങാലക്കുടയിലാണെന്നതും ആര്‍.ഡി.ഒ ഓഫീസിനായി സ്ഥലസൗകര്യമന്വേഷിക്കേണ്ട ആവശ്യമില്ലെന്നതും ഗുണകരമായി.
Related News പുതിയ റവന്യൂ ഡിവിഷന്‍ – സ്വാഗതമേകി ഇരിങ്ങാലക്കുട – ഇനി ഫയലുകള്‍ക്ക് വേഗതയേറും