ഇരിഞ്ഞാലക്കുട മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉല്‍ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിച്ചു

815
Advertisement

ഇരിഞ്ഞാലക്കുട:സി എന്‍ ജയദേവന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കപ്പെട്ട നാല് ലക്ഷത്തിത്തൊണ്ണൂറായിരം രൂപ ചിലവഴിച്ച് ഇരിഞ്ഞാലക്കുട നഗരസഭയിലെ മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു .ഇരിഞ്ഞാലക്കുടയിലെ വ്യാപാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഒട്ടേറെ ഉപകാരപ്രദമായ ലൈറ്റ് സ്ഥാപിക്കല്‍ ചടങ്ങ് ത്യശ്ശൂര്‍ എം പി സി എന്‍ ജയദേവന്‍ നിര്‍വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ എം സി രമണന്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ വി എസ് ശിവകുമാര്‍ ,റോക്കി അളൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കെ എസ് പ്രസാദ്,ബെന്നി വിന്‍സെന്റ് ,വര്‍ദ്ധനന്‍ പുളിക്കല്‍ ,ശിവരാമന്‍, വിന്‍സെന്റ് മാസ്റ്റര്‍ ,ലത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു

Advertisement