ഇരിങ്ങാലക്കുടയില്‍ റവന്യു ഡിവിഷന്‍ അനുവദിച്ചതില്‍ ആഹ്ലാദപ്രകടനം

501
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യു ഡിവിഷന്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെ അനുമോദിച്ച് കൊണ്ട് എന്‍ ജി ഓ യൂണിയന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും യോഗവും നടത്തി.എന്‍ ജി ഓ യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങ് എന്‍ ജി ഓ യൂണിയന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ബി ഹരിലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഏരിയ സൈസ് പ്രസിഡന്റ് വി എസ് അനീഷ് നന്ദിയും പറഞ്ഞു.

റവന്യൂ ഡിവിഷന്‍ അനുവദിച്ച പിണറായി സര്‍ക്കാരിനും എംഎല്‍എ അരുണന്‍ മാസ്‌ററര്‍ക്കും ജനതാദള്‍ (സെക്യുലര്‍ )ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു .പ്രസിഡന്റ് രാജു പാലത്തിങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി ജോസ് പുണാംപറമ്പില്‍ ,ഡേവീസ് കോക്കാട്ട് ,ആന്റണി ഫ്രാന്‍സിസ് ,ആന്റണി കുന്നത്തു പറമ്പില്‍ ,വര്‍ഗ്ഗീസ് പള്ളന്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisement