Monday, June 8, 2026
24.3 C
Irinjālakuda

‘നോ മാന്‍സ് ലാന്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട ; 2001 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ ബഹുമതി നേടിയ ‘നോ മാന്‍സ് ലാന്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 26 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 1992-95 കാലത്ത് ഒരു ലക്ഷത്തില്‍പ്പരം പേരുടെ ജീവനെടുത്ത ബോസ്‌നിയന്‍ യുദ്ധത്തെ ആധാരമാക്കി എടുത്ത ചിത്രം 42 അന്താരാഷ്ട്ര ബഹുമതികള്‍ നേടിയിട്ടുണ്ട്.ബോസ്‌നിയന്‍ – സെര്‍ബിയന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഭൂമിയിലാണ് കഥ നടക്കുന്നത്. ചിക്കി, സേര എന്ന ബോസ്‌നിയന്‍ സൈനികരും നോനി എന്ന സെര്‍ബിയന്‍ സൈനികനും. അതിര്‍ത്തിയിലെ ട്രഞ്ചില്‍ കുടുങ്ങിപ്പോകുന്നു. ഒരു മൈനിന് മുകളില്‍ മരണത്തെ അഭിമുഖീകരിച്ചാണ് സേര കിടക്കുന്നത്. UN പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും മാധ്യമങ്ങളുടെയും ഇടപെടലുകള്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നു… ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 98 മിനിറ്റുള്ള ചിത്രം മലയാളം സബ് – ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img