മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ്  കണ്ടെത്തി .

2410
Advertisement

മാപ്രാണം : തളിയക്കോണം എസ്.എന്‍.ഡി.പി കിണറിനു സമീപം റോഡരികില്‍ ബോംബ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുക്കാര്‍ കണ്ടെത്തി.ശനിയാഴ്ച്ച രാവിലെ കൗണ്‍സിലര്‍ സി സി ഷിബിന്റെ വിടിന്റെ മതിലിന് സമീപം നാടന്‍ ബോംബിന്റെ സാദൃശ്യത്തില്‍ ഉള്ള വസ്തു വഴിയാത്രക്കാരന്‍ കണ്ടതിനെ തുടര്‍ന്ന് കൗണ്‍സിലറെ വിളിച്ചറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലിസിനെ വിവിരമറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എം കെ സുരേഷ് കുമാറിന്റെയും എസ് ഐ കെ.എസ്. സുശാന്തിന്റെയും നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി നാടന്‍ ബോംബ് നിര്‍വീര്യമാക്കി.കഴിഞ്ഞ ദിവസങ്ങളിലാണ് സമീപത്തേ കല്ലട വേലാഘോഷത്തിനിടെ നാടന്‍ ബോംബുമായി 4 പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.അന്ന് പിടികൂടിയ തരത്തിലുള്ള ബോംബ് തന്നെയാണിവിടെ നിന്നും ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.എ.എസ്.ഐ. മാരായ ബിജു പൗലോസ്, സുനില്‍, സി. സി പി.ഒ. മുരുഗേഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.നഗരസഭാ കൗണ്‍സിലറെ ബോംബുമായി ആക്രമിക്കാന്‍ ശ്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്..ഐ.യുടെ നേതൃത്വത്തില്‍ തളിയകോണത്ത് പ്രതിഷേധ പ്രകടനം നടത്തി.പ്രദേശത്ത് സ്ഥിരമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Advertisement