ഇരിങ്ങാലക്കുട നഗരസഭറിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുന്നു.

598
Advertisement

ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ 26ന് രാവിലെ 9 :30 ന് അയ്യന്‍കാവ് മൈതാനിയില്‍ ദേശിയ പതാക ഉയര്‍ത്തുന്നു. വൈകീട്ട് 3ന് റിപ്പബ്ളിക് ദിനാഘോഷയാത്ര അയ്യന്‍കാവ് മൈതാനിയില്‍ നിന്നാരംഭിച്ച് ചന്ദ്രിക ജംഗ്ഷന്‍, ചന്തക്കുന്ന്, ഠാണാ, മെയിന്‍ റോഡ്, ബസ് സ്റ്റാന്‍ഡ് ടൗണ്‍ ഹാള്‍ വഴി അയ്യന്‍കാവ് മൈതാനിയില്‍ എത്തിചേരും. റിപ്പബ്ലിക്ക് ദിനറാലിയില്‍ ഭാരതമാതാവ്, ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാരും, പൗര പ്രമുഖരും, വ്യാപാരി വ്യവസായികളും, സന്നദ്ധ സംഘടനകളും, ക്ലബ്ബുകളും, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും, അംഗങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ ഓഫീസുകളിലെ ജീവനക്കാര്‍, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, നിശ്ചല ദൃശ്യങ്ങള്‍, കാവടി, വിവിധങ്ങളായ നാദമേളങ്ങള്‍ വൈവിധ്യങ്ങളര്‍ന്ന ഇനങ്ങളോടെ അണിനിരക്കും.

Advertisement