ദീപാലങ്കാരപ്രഭയില്‍ കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയം

617

കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച്ഓണ്‍ .ആളൂര്‍ എസ് ഐ വിമല്‍കുമാര്‍ നിര്‍വഹിച്ചു.ദേവാലയ വികാരി ഡേവീസ് അമ്പൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു.ജനുവരി 26,27 തിയ്യതികളിലാണ് തിരുന്നാള്‍ ആഘോഷം.26ന് വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടക്കും.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.ഫാ.ജില്‍സണ്‍ പയ്യപ്പിള്ളി,ഫാ.അജോ പുളിക്കന്‍,ഫാ.ഡാനിയേല്‍ വാരമുത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിയ്ക്കും.വൈകീട്ട് 3ന് തിരുന്നാള്‍ പ്രദക്ഷിണം 7മണിയ്ക്ക് ദേവാലയത്തില്‍ സമാപിയ്ക്കും തുടര്‍ന്ന് ലൈറ്റ് & സൗണ്ട് ഷോ,വര്‍ണ്ണവിസ്മയം എന്നിവ ഉണ്ടായിരിക്കും.29ന് സെമിത്തേരിയില്‍ പെതു ഒപ്പീസ്.

Advertisement