28.9 C
Irinjālakuda
Sunday, January 12, 2025
Home Blog Page 633

കലാമണ്ഡലം ഗീതാനന്ദൻ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു.

 

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ തീരുവുത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിനം വേദിയില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെ പ്രശസ്ത കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് അന്തരിച്ചു.പരിപാടിയ്ക്കിടെ ദേഹാസ്വസ്‌ത്തേ തുടര്‍ന്ന് കുഴഞ്ഞ വീണ ഗീതാനന്ദനേ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കീല്ലും ജീവന്‍ രക്ഷിക്കാനായില്ല .

1974ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാംവയസ്സില്‍ തുള്ളലില്‍ അരങ്ങേറി അച്ഛന്‍ കേശവന്‍ നമ്പീശന്റെയും ജ്യേഷ്ഠന്റെയും ഒപ്പം അരങ്ങില്‍ സജീവമായതിനുശേഷമാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്. 1983-ല്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ അധ്യാപകനായി. കാല്‍നൂറ്റാണ്ടു കാലത്തോളം അവിടെ തുള്ളല്‍ വിഭാഗം മേധാവിയായിരുന്നു.

വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചു. കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു അത്. കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള ഗാനാഞ്ജലിയായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പാരിസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചതിന്റെ അംഗീകാരം ഗീതാനന്ദനാണ്. ഫ്രാന്‍സില്‍ 1984ല്‍ 10 വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. അദ്ദേഹം അവതരിപ്പിച്ച ‘കല്യാണസൗഗന്ധികം’ ഏറെ പ്രശംസയും പിടിച്ചു പറ്റി.

ശിഷ്യസമ്പത്തിനാലും അനുഗ്രഹീതനായിരുന്നു അദ്ദേഹം. നീനാപ്രസാദ്, കാവ്യാമാധവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ എല്ലാ വര്‍ഷവും ഗീതാനന്ദന്റെ ശിഷ്യരാണ് ഏറെയും എത്താറുള്ളത്. തുള്ളലിനെ ജനകീയമാക്കുന്നതിലും ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.

കമലദളം ഉള്‍പ്പെടെ മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉള്‍പ്പെടെ മികവിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഗീതാനന്ദന്റെ മക്കളായ സനല്‍കുമാറും ശ്രീലക്ഷ്മിയും തുള്ളല്‍കലാരംഗത്തുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ

വിവരമറിഞ്ഞ് സി പി എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ,ബീജെപി ജില്ലാ പ്രസിഡന്റ് എന്‍ നാഗേഷ് ,മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട് .

Advertisement

ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി

പടിയൂര്‍: പാലക്കാടുനിന്നും തൃശ്ശൂര്‍- ഇരിങ്ങാലക്കുട- എടതിരിഞ്ഞി- മൂന്നുപീടിക വഴി കൊടുങ്ങല്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി. വൈകീട്ട് 6.10ന് സര്‍വ്വീസ് നടത്തുന്ന തിരുത്തേല്‍ ബസ്സാണ് കൊടുങ്ങല്ലൂരിലേയ്ക്ക് പോകാതെ പെരിഞ്ഞനത്ത് ട്രിപ്പ് അവസാനിപ്പിക്കുന്നതെന്ന് മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരിട്ടുള്ള യാത്ര ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുന്നതിനാല്‍ ലഗേജുകളും മറ്റും ചുമന്ന് വേറെ വണ്ടിയില്‍ മാറികേറി പോകേണ്ടത് യാത്രക്കാരെ വളരെയേറെ ദുരിതത്തിലാഴ്ത്തുകയാണ്. അതിനാല്‍ ട്രിപ്പ് കൊടുങ്ങല്ലൂര്‍ വരെ ഓടിക്കാനുള്ള നടപടികള്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ കൈകൊള്ളണമെന്ന് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ. മുഹമ്മദ് അധ്യക്ഷനായിരുന്നു.

Advertisement

വൈദ്യൂതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പര്‍ സെക്ഷന് കീഴില്‍ വരുന്ന തുറവന്‍കാട്,ആനരൂളി,ഗാന്ധിഗ്രാം,ഠാണ,കാട്ടുങ്ങച്ചിറ,ആസാദ് റോഡ്,പുളിഞ്ചോട് എന്നിവടങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement

കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കാക്കാതുരുത്തി : വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്‍ (68) നിര്യാതനായി.ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം ട്രഷറര്‍.എച്ച ഡി പി സമാജം ബോര്‍ഡ് മെമ്പര്‍,കാട്ടൂര്‍ തെക്കുംപാടം കുട്ടുകൃഷി സംഘം സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്‌ക്കാരം നടത്തി.ഭാര്യ കാഞ്ചന.മക്കള്‍ ശര്‍മ്മിള്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ബാംഗ്ലൂര്‍),സിബിള്‍ ടീച്ചര്‍ (പനങ്ങാട് എച്ച് എസ് എസ് ).ഡോ.കൃഷ്ണ (ഒമാന്‍).മരുമക്കള്‍ സന്ധ്യ (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ബാംഗ്ലൂര്‍),ഉല്ലാസ് മാസ്റ്റര്‍(എടത്തിരിഞ്ഞി എച്ച് ഡി പി).കൃഷ്ണരാജ് (ഐ ടി മനേജര്‍ ഒമാന്‍)

Advertisement

കുഞ്ഞലിക്കാട്ടില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ വലിയ ഉത്സവം ജനസമൃദ്ധം

കിഴുത്താണി : കുഞ്ഞലിക്കാട്ടില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം സമുചിതമായി ആഘോഷിച്ചു.24-ാം തിയ്യതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും കലാപരിപാടികളും നടന്നു.27-ാം തിയ്യതി വലിയ ഉത്സവദിവസം രാവിലെ 8.30 ന് ശിവേലിയും ഉച്ചതിരിഞ്ഞ് 3.30ന് എഴുന്നള്ളിപ്പിന് കലാമണ്ഡലം ഹരിഷ് മാരാര്‍,കലാധരന്‍,ഹരി,കനകന്‍ എന്നിവര്‍ പ്രമാണം നല്‍കി.രാത്രി 8ന് വിളക്കെഴുന്നള്ളിപ്പ് ഉണ്ടായിരുന്നു.ഞായറാഴ്ച്ച രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും.തിങ്കളാഴ്ച്ച കാറളം ആലുക്കല്‍ ആറാട്ട് കടവില്‍ ആറാട്ടോട് കൂടി ഉത്സവത്തിന് സമാപനം കുറിയ്ക്കും.

Advertisement

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വൃത്തിയാക്കല്‍ പ്രവൃത്തി തുടരുന്നു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച മുതല്‍ ആരംഭിച്ച ക്ഷേത്രം മോടികൂട്ടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വൃത്തിയാക്കല്‍ പ്രവൃത്തി ഈ ആഴ്ചയും തുടര്‍ന്നു. ഞായറാഴ്ച രാവിലെ 9മണി മുതല്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. ക്ഷേത്ര മതില്‍ കെട്ടിനകം, കെട്ടിട ഭാഗങ്ങള്‍, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്.വരും മാസങ്ങളില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണി മുതല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടേയും, ദേവസ്വം ജീവനക്കാരുടേയും നേതൃത്വത്തില്‍ നടക്കുന്ന വൃത്തിയാക്കല്‍ ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു. മേനോന്‍ അഭ്യര്‍ത്ഥിച്ചു. ഉച്ചക്ക് 12 മണിവരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണവും ദേവസ്വം ഒരിക്കിയിരുന്നു.

Advertisement

ആഘോഷമായി കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുന്നാള്‍

കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടന്നു.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ.ജില്‍സണ്‍ പയ്യപ്പിള്ളി,ഫാ.അജോ പുളിക്കന്‍,ഫാ.ഡാനിയേല്‍ വാരമുത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.വൈകീട്ട് 3ന് തിരുന്നാള്‍ പ്രദക്ഷിണം 7മണിയ്ക്ക് ദേവാലയത്തില്‍ സമാപിച്ചു. തുടര്‍ന്ന് ലൈറ്റ് & സൗണ്ട് ഷോ,വര്‍ണ്ണവിസ്മയം എന്നിവ ഉണ്ടായിരിരുന്നു.

Advertisement

നടവരമ്പ് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടത്തി

നടവരമ്പ് ; ഗവ:ഹയര്‍ സെക്കന്റെറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപികമാര്‍ക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് റോസി പി.എം ,സീനിയര്‍ അദ്ധ്യാപിക ലത. പി.കെ, ഓഫീസ് ക്ലാര്‍ക്ക് ഗീത കെ.കാട്ടില്‍ എന്നിവര്‍ക്ക് സമാദരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കരനാരായണന്‍ നടത്തി. എസ് എസ് എല്‍ സി പ്ലസ് ടു വിഎച്ച്‌സി എന്നീ വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റും ട്രോഫിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജി നക്കര വിതരണം ചെയ്തു പി.റ്റി എ പ്രസിഡന്റ് എം.കെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ് പ്രിന്‍സിപ്പാള്‍ എം നാസറുദ്ദീന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസിഡന്റ് ബാലന്‍ അമ്പാടത്ത്, സി.ബിഷക്കീല. ശിവന്‍ തൊഴുത്തുംപറമ്പില്‍, വി.എച്ച്എസ് സി പ്രിന്‍സിപ്പാള്‍ മനു സി മണി, എല്‍പി എച്ച് എം ജയസൂനം, താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

ഊമയും ബധിരനുമായ വൃദ്ധനേ കാണ്‍മാനില്ലാ

ആളൂര്‍: ആളൂര്‍ താണിപ്പാറ സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ആന്റണി (68) എന്നയാളെ 24-01-2018 മുതല്‍ കാണ്‍മാനില്ല.ഊമയും ബധിരനുമായ ഇദേഹത്തേ കാണാതാകുമ്പോള്‍ ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടുമായിരുന്നു വസ്ത്രം.5.5 അടി ഉയരവും ഇരുനിറവുംമാണ്.കണ്ടെത്തുന്നവര്‍ ആളൂര്‍ പോലീസില്‍ അറിയിക്കുവാന്‍ താല്‍പര്യപെടുന്നു.9497941830

Advertisement

കുണ്ടായില്‍ ശ്രി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം സമാപിച്ചു

കരുവന്നൂര്‍ : കരുവന്നൂര്‍ കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രണ്ട് ദിവസമായി നടന്നിരുന്ന ഉത്സവം സമാപിച്ചു.മുത്തപ്പന്‍,മുത്തി,ഭഗവതി,വിഷ്ണുമായ എന്നി ദേവതമാര്‍ക്ക് കളംപാട്ടും തോറ്റവും നടന്നു.എഴുന്നള്ളിപ്പ്,ഗുരുതി,അന്നദാനം,വര്‍ണ്ണമഴ എന്നിവയും ഉണ്ടായിരുന്നു.

Advertisement

റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ അഴിമതി നാട്ടുക്കാരുടെ നേതൃത്വത്തില്‍ തടഞ്ഞു.

ഇരിങ്ങാലക്കുട : വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഷ്ണല്‍ സ്‌കൂളിന്റെ പരിസരത്ത് നിന്നുള്ള മണ്ണാത്തിക്കുളം റോഡ് വീതികൂട്ടലിന്റെ ഭാഗമായി ഇരുവശത്തും കുഴിയെടുത്ത് പാകിയ മെറ്റല്‍ റീ ടാറിങ്ങിന്റെ മറവില്‍ മാറ്റാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം പരിസരവാസികളുടെ പ്രധിഷേധം മൂലം തിരിച്ച് ഇറക്കിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് ജെ.സി.ബി യും റിപ്പറുമായി നഗരസഭയുടെ കോണ്‍ട്രാക്ടര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിടാറിംങ്ങിനായി ഇരുവശത്തും രണ്ടരയടി വീതിയില്‍ മണ്ണെടുത്ത് പാകിയ മെറ്റലും മണ്ണും വീണ്ടും കുഴിച്ചെടുത്ത് ടിപ്പറില്‍ കൊണ്ട് പോകാന്‍ ശ്രമിക്കുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെടുന്നത്.പഴയ മെറ്റലിംങ്ങ് മാറ്റി പുതിയ മെറ്റലിംങ്ങും ടാറിംങ്ങിനുമുള്ള പ്രവര്‍ത്തിയാണ് നടക്കുന്നതെന്നാണ് കോണ്‍ട്രാക്ടര്‍ പറഞ്ഞത്.നഗരസഭഎഞ്ചിനീയറുടേയോ,ഓവര്‍സീയറുടേയോ സാന്നിദ്ധ്യത്തില്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ എന്ന് നിയമമുണ്ടായിരിക്കേ ഇതൊന്നുംമില്ലാതേ ഇത്തരത്തിലുള്ള പ്രവര്‍ത്തിയില്‍ സംശയം തോന്നിയ നാട്ടുക്കാര്‍ റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപെടുകയായിരുന്നു.മുന്‍പ് പാകിയ മെറ്റലിംങ്ങിന് മുകളിലൂടെ വീണ്ടും മെറ്റലിട്ട് ടാറിംങ്ങ് നടത്താവുന്ന റോഡ് പണി അഴിമതിയ്ക്ക് കളമെരുക്കാന്‍ വേണ്ടിയാണെന്ന നാട്ടുക്കാരുടെ ആരോപണത്തേ തുടര്‍ന്ന് നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയറും ഉദ്യോഗസ്ഥരും വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബനും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ആദ്യം പാകിയ മെറ്റല്‍ നീക്കം ചെയ്യാന്‍ കോണ്‍ട്രാക്റ്ററോട് തങ്ങള്‍ ആവശ്യപെട്ടിട്ടില്ലെന്നും നീക്കം ചെയ്ത മെറ്റല്‍ പുനര്‍നിക്ഷേപിയ്ക്കാന്‍ ആവശ്യപെടുകയും ചെയ്തു.രണ്ട് വര്‍ഷം മുന്‍പ് ചെയ്ത മെറ്റലിംങ്ങ് വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ ശ്രദ്ധയില്‍പെടാതിരുന്നതാണ് ഇത്തരമെരും സംഭവം നടക്കാനിടയായതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.270 മീറ്റര്‍ നീളത്തില്‍ റോഡ് ഡബിള്‍ ലയര്‍ മെറ്റലിങ്ങോട് കൂടി റീ ടാര്‍ ചെയ്യാനാണ് കോണ്‍ട്രാക്ട് നല്‍കിയിരിക്കുന്നത്.രാഷ്ട്രിയ ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയാണ് നാട്ടുക്കാരുടെ നേതൃത്വത്തില്‍ തടയിടാനായത്.

Advertisement

അവിട്ടത്തൂര്‍ വലിയ വിളക്ക് ഭക്തിസന്ദ്രം.ഞായറാഴ്ച്ച പള്ളിവേട്ട

അവിട്ടത്തൂര്‍ ; അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വലിയവിളക്കാഘോഷം ഭക്തിസാന്ദ്രമായി.രാവിലെ 9 മുതല്‍ ആരംഭിച്ച 7 ആനകളോട് കൂടിയ ശിവേലിയ്ക്ക് പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം താളലയം തീര്‍ത്തു.പുതുപ്പള്ളി കേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.ഉച്ചയ്ക്ക് പ്രസാദഊട്ടിന് ശേഷം വിദ്യാദരന്‍ മാസ്റ്റര്‍ നയിക്കുന്ന ഭക്തിഗാനമേള തുടര്‍ന്ന് രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ്.ഞായറാഴ്ച്ച നടക്കുന്ന പള്ളിവേട്ട ഉത്സവത്തിന് രാവിലെ ശിവേലിയ്ക്ക് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം,വൈകീട്ട് തിരുവാതിരകളി,കലാമണ്ഡലം ഗീതാനന്ദന്‍ പാര്‍ട്ടിയുടെ ഓട്ടന്‍ തുള്ളല്‍.രത്രി 9ന് പള്ളിവേട്ട എഴുന്നള്ളിപ്പ്,10ന് ചെറുശ്ശേരി ശ്രീകുമാറും സംഘവും പഞ്ചവാദ്യം എന്നിവ ഉണ്ടാകും.തിങ്കളാഴ്ച്ച ക്ഷേത്രകുളമായ അയ്യന്‍ചിറയില്‍ ആറാട്ടേടെ 10 ദിവസത്തേ ഉത്സവം സമാപിയ്ക്കും.

Advertisement

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ശ്രീരുദ്രം ഹാള്‍ സമര്‍പ്പിച്ചു.

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിച്ച ഹാള്‍ ‘ ശ്രിരുദ്രം ‘ ഹാള്‍ സമര്‍പ്പണ ചടങ്ങ് നടന്നു.ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരി,ഓട്ടൂര്‍ മേക്കാട്ട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ഹാള്‍ സമര്‍പ്പണം നടത്തിയത്.ക്ഷേത്രം പ്രസിഡന്റ് എ സി ദിനേശ് വാര്യര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം എസ് മനോജ്,വി പി ഗോവിന്ദന്‍കുട്ടി,സി സി സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

Advertisement

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം നവീകരിച്ച ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെയും നിക്ഷേപ സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട ടൗണിലുള്ള മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ഓഫീസ് കെട്ടിടത്തില്‍ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം എന്‍ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ: ഡി.ശങ്കരന്‍കുട്ടി നിര്‍വ്വഹിച്ചു. ശ്രീ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്യ്തു. സഹകരണസംഘം പ്രസിഡണ്ട് സി.ചന്ദ്രശേഖരമേനോന്‍ അധ്യക്ഷത വഹിച്ചു.
എന്‍ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ ആശംസകളര്‍പ്പിച്ചു. മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം ഡയറക്ടര്‍മാരായ എം. സുരേഷ്, കെ ശേഖരന്‍. പ്രവീണ്‍കുമാര്‍, രാജി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡണ്ട് കെ.മനോജ് സ്വാഗതവും സെക്രട്ടറി ശ്രീദേവി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

 

Advertisement

സബിതയ്ക്കായി നിര്‍മിക്കുന്ന നീഡ്‌സ് ഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന നീഡ്‌സ് ഭവനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. കേറിക്കിടക്കാന്‍ സ്വന്തമായൊരു വീടെന്ന സബിതയുടെയും ഉമ്മയുടെയും സ്വപ്നത്തിനാണ് നീഡ്‌സ് സഹായഹസ്തം നീട്ടിയിരിക്കുന്നത്. നഗരസഭ ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് വാക്കേപറമ്പില്‍ പരേതനായ അബ്ദുള്‍ ഖാദറുടെ മകള്‍ സബിതയ്ക്കാണ് നീഡ്‌സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നത്.ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കത്ത സബിതയും 72 വയസുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളില്‍ താമസിച്ച് കഷ്ടപ്പെടുന്നതിനിടയിലാണ് നീഡ്‌സ് സഹായവുമായെത്തിയത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 608 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നിര്‍മിക്കുന്നത്.ചടങ്ങില്‍ നീഡ്‌സ് വൈസ് പ്രസിഡന്റ് പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ കെ.കെ.അബ്ദുള്ളക്കുട്ടി, നീഡ്‌സ് ഭാരവാഹികളായ ഡോ.എസ്.ശ്രീകുമാര്‍ ,ബോബി ജോസ്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്,’ ഗുലാം മുഹമ്മദ്, കെ.കെ.സഖറിയ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തിലെ വി. സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

തുമ്പൂര്‍: സെന്റ് മാത്യൂസ് ദേവാലയത്തിലെ വി.സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫാ. ജോബിപോത്തന്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് വി.കുര്‍ബ്ബാന, രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് റവ. ഫാ.ആന്റണി തെക്കിനിയത്ത് കാര്‍മികത്വം വഹിക്കും. റവ. ഫാ.സണ്ണി മണ്ടകത്ത് സന്ദേശം നല്കും. വൈകീട്ട് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് പ്രദക്ഷിണം സമാപനം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം തുടര്‍ന്ന് വര്‍ണ്ണമഴ എന്നിവ നടക്കും.

 

Advertisement

സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങില്‍വിരമിച്ച അധ്യാപികയുംമുന്‍ വിദ്യാര്‍ഥിനിയുമായസന്യാസിനി പട്ടം ലഭിച്ചതിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നസി.അല്‍ഫോണ്‍സ മഞ്ഞളി ഭദ്രദീപം കൊളുത്തി.വൈസ് പ്രിന്‍സിപ്പല്‍ സി.ഇസബെല്ല അധ്യക്ഷയായി. വിരമിക്കുന്ന അധ്യാപകരായ പ്രിന്‍സിപ്പല്‍ ഡോ.സി.ക്രിസ്റ്റി, വൈസ്.പ്രിന്‍സിപ്പല്‍ ഡോ.സി.ലില്ലി കാച്ചപ്പിള്ളി, സുവോളജി വിഭാഗം മേധാവി ബേബി.ജെ.ആലപ്പാട്ട്, ഓഫീസില്‍ നിന്ന് വിരമിച്ച സി.എല്‍വിന്‍ പീറ്റര്‍ എന്നിവരെ ആദരിച്ചു.ഈ വര്‍ഷത്തെ ഏറ്റവും മികച്ച പൂര്‍വ്വവിദ്യാര്‍ഥിയായി സി.എസ്.മീനാക്ഷിയെ തെരഞ്ഞെടുത്തു.ചടങ്ങിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ഥികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന ആശ. ആര്‍.മേനോന്റെ പ്രകടനം പഴയകാല കലാപ്രകടനങ്ങളെ ഓര്‍മ്മിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം കലപ്രതിഭയായിരുന്നു ആശ.ആര്‍.മേനോന്‍ അന്നത്തെ അധ്യാപികയായിരുന്ന സാവിത്രി ലക്ഷ്മണനും ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.സുമിന, എ.എച്ച്.ദേവി, ഇന്ദുകുമാരി എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മാര്‍ച്ച്

മാപ്രാണം : മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.തുടര്‍ച്ചയായി ഒരേ സ്വഭാവത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ രാവിലെ ബോംബ് കണ്ടെടുത്ത കൗണ്‍സിലറുടെ വീടിന്റെ പരിസരത്ത് നിന്ന് മാപ്രാണം സെന്ററിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.നാടന്‍ ബോംബ് കണ്ടെടുത്ത പ്രദേശത്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവും രണ്ട് സംഭവത്തിലും കുറ്റക്കാരനെന്ന് സംശയിക്കുന്നയാളും കണ്ടാലറിയുന്ന മറ്റൊരു ചെറുപ്പക്കാരനേയും നാട്ടുകാര്‍ കണ്ടിരുന്നതായും. പ്രദേശത്ത് മാത്രമല്ല സംസ്ഥാനത്ത് തന്നെ അരക്ഷിതാവസ്ഥ പരത്താനുള്ള ആര്‍.എസ്.എസ് – ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചന കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈ. പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ലാല്‍ പറഞ്ഞു.പി.എം.നന്ദുലാല്‍, സന്ദീപ്, എന്‍.എം.സനോജ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

Advertisement

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ഘോഷയാത്ര

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ റിപ്പബ്ലിക് ദിന ഘോഷയാത്ര നടന്നു. അയ്യന്‍കാവ് മൈതാനിയില്‍ നിന്നാരംഭിച്ച റാലി ചന്ദ്രിക ജംഗ്ഷന്‍, ചന്തക്കുന്ന്, ഠാണാ, മെയിന്‍ റോഡ്, ബസ് സ്റ്റാന്‍ഡ് ടൗണ്‍ ഹാള്‍ വഴി അയ്യന്‍കാവ് മൈതാനിയില്‍ എത്തി ചേര്‍ന്നു.റിപ്പബ്ലിക്ക് ദിന റാലിയില്‍ ഭാരതമാതാവ്, ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാരും, പൗര പ്രമുഖരും, വ്യാപാരി വ്യവസായികളും, സന്നദ്ധ സംഘടനകളും, ക്ലബ്ബുകളും, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും, അംഗങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ ഓഫീസുകളിലെ ജീവനക്കാര്‍, എന്‍.സി.സി., സ്‌കൗട്ട്, ഗൈഡ്സ്, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, നിശ്ചല ദൃശ്യങ്ങള്‍, കാവടി, വിവിധങ്ങളായ നാദമേളങ്ങള്‍ വൈവിധ്യങ്ങളര്‍ന്ന ഇനങ്ങളോടെ അണിനിരന്നു.

Advertisement

നടവരമ്പ് കോളനിയിലെ കുടിവെള്ള ക്ഷാമം ; പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട ; വേളൂക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലേയും,ലക്ഷം വീട് പ്രദേശത്തേയും കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി.ഈ പ്രദേശത്ത് ഇരുനൂറോളം പട്ടികജാതി കുടുംബവും നൂറോളം പൊതു വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും വസിക്കുന്നു. ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കും വരെ വാട്ടര്‍ അതോറിറ്റിയാണ് ഈ പ്രദേശത്ത് ജലവിതരണം ചെയ്തിരുന്നത്. ത്രിതല പഞ്ചായത്തുകള്‍ തനതു പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതോടെ ഘട്ടം ഘട്ടമായി വാട്ടര്‍ അതോറിറ്റി പിന്‍മാറുകയാണ്. എന്നാല്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് ജലസ്രേതസ്സ് തടസ്സം കൂടാതെ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ പ്രതിസന്ധികളില്‍ അകപ്പെട്ടു.ഈ സാഹചര്യത്തില്‍ ജലവിതരണം വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ധര്‍ണ്ണ സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.ആര്‍.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉചിത സുരേഷ്, ടി കെ. വിക്രമന്‍, പി കെ സുബ്രഹ്മണ്യന്‍, എം വി .അയ്യപ്പന്‍,കെ ആര്‍ തങ്കമ്മ എന്നിവര്‍ സംസാരിച്ചു.കെ കെ ഭാസി,സി കെ ഷാജീന്ദ്രന്‍,സി ജി ജോതീഷ്, ഷൈനിജ സജീവന്‍, ഉചിത ഹരിദാസ്, റീജ സുധാകരന്‍ എന്നിവര്‍ നേത്രത്വം നല്‍കി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe