കെ .എസ് .എസ് .പി. യു ഇരിങ്ങാലക്കുട ലോകവയോജന ദിനം സമുചിതമായി ആചരിച്ചു

258
Advertisement

ഇരിങ്ങാലക്കുട- കെ .എസ് .എസ് .പി. യു ഇരിങ്ങാലക്കുട ടൗണ്‍ സൗത്ത് വെസ്റ്റ് ,നോര്‍ത്ത് ഈസ്റ്റ് ,പൊറത്തിശ്ശേരി എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലോകവയോജന ദിനം സമുചിതമായി ആചരിച്ചു.യോഗത്തില്‍ എം ടി വര്‍ഗ്ഗീസ് സ്വാഗതവും പി വിജയകുമാര്‍ കൃതഞ്ജതയും രേഖപ്പെടുത്തി.സെബാസ്റ്റ്യന്‍ മാളിയേക്കല്‍ അദ്ധ്യകഷത വഹിച്ചു.പി ഏ നസീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജോസ് കോമ്പാറ മുഖ്യപ്രഭാഷണം നടത്തി.80വയസ്സ് തികഞ്ഞവരെ യോഗത്തില്‍ ആദരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.50 ലക്ഷം രൂപ സംഭാവന നല്‍കി.കെ എസ് എസ് പി യു മുന്‍ ബ്ലോക്ക് സെക്രട്ടറി കൂടിയായ വേണുമാസ്റ്ററെ ആദരിച്ചു.എം കെ ഗോപിനഥന്‍ മാസ്റ്റര്‍ ,ടി വി ലീല,പി ആര്‍ രാജുഗോപാലന്‍ ,ഏ.ഖാദര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു

Advertisement