നടവരമ്പ് കോളനിയിലെ കുടിവെള്ള ക്ഷാമം ; പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി

439
Advertisement

ഇരിങ്ങാലക്കുട ; വേളൂക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലേയും,ലക്ഷം വീട് പ്രദേശത്തേയും കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി.ഈ പ്രദേശത്ത് ഇരുനൂറോളം പട്ടികജാതി കുടുംബവും നൂറോളം പൊതു വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും വസിക്കുന്നു. ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കും വരെ വാട്ടര്‍ അതോറിറ്റിയാണ് ഈ പ്രദേശത്ത് ജലവിതരണം ചെയ്തിരുന്നത്. ത്രിതല പഞ്ചായത്തുകള്‍ തനതു പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതോടെ ഘട്ടം ഘട്ടമായി വാട്ടര്‍ അതോറിറ്റി പിന്‍മാറുകയാണ്. എന്നാല്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് ജലസ്രേതസ്സ് തടസ്സം കൂടാതെ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ പ്രതിസന്ധികളില്‍ അകപ്പെട്ടു.ഈ സാഹചര്യത്തില്‍ ജലവിതരണം വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ധര്‍ണ്ണ സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.ആര്‍.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉചിത സുരേഷ്, ടി കെ. വിക്രമന്‍, പി കെ സുബ്രഹ്മണ്യന്‍, എം വി .അയ്യപ്പന്‍,കെ ആര്‍ തങ്കമ്മ എന്നിവര്‍ സംസാരിച്ചു.കെ കെ ഭാസി,സി കെ ഷാജീന്ദ്രന്‍,സി ജി ജോതീഷ്, ഷൈനിജ സജീവന്‍, ഉചിത ഹരിദാസ്, റീജ സുധാകരന്‍ എന്നിവര്‍ നേത്രത്വം നല്‍കി.