റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ അഴിമതി നാട്ടുക്കാരുടെ നേതൃത്വത്തില്‍ തടഞ്ഞു.

829
Advertisement

ഇരിങ്ങാലക്കുട : വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഷ്ണല്‍ സ്‌കൂളിന്റെ പരിസരത്ത് നിന്നുള്ള മണ്ണാത്തിക്കുളം റോഡ് വീതികൂട്ടലിന്റെ ഭാഗമായി ഇരുവശത്തും കുഴിയെടുത്ത് പാകിയ മെറ്റല്‍ റീ ടാറിങ്ങിന്റെ മറവില്‍ മാറ്റാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം പരിസരവാസികളുടെ പ്രധിഷേധം മൂലം തിരിച്ച് ഇറക്കിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് ജെ.സി.ബി യും റിപ്പറുമായി നഗരസഭയുടെ കോണ്‍ട്രാക്ടര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിടാറിംങ്ങിനായി ഇരുവശത്തും രണ്ടരയടി വീതിയില്‍ മണ്ണെടുത്ത് പാകിയ മെറ്റലും മണ്ണും വീണ്ടും കുഴിച്ചെടുത്ത് ടിപ്പറില്‍ കൊണ്ട് പോകാന്‍ ശ്രമിക്കുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെടുന്നത്.പഴയ മെറ്റലിംങ്ങ് മാറ്റി പുതിയ മെറ്റലിംങ്ങും ടാറിംങ്ങിനുമുള്ള പ്രവര്‍ത്തിയാണ് നടക്കുന്നതെന്നാണ് കോണ്‍ട്രാക്ടര്‍ പറഞ്ഞത്.നഗരസഭഎഞ്ചിനീയറുടേയോ,ഓവര്‍സീയറുടേയോ സാന്നിദ്ധ്യത്തില്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ എന്ന് നിയമമുണ്ടായിരിക്കേ ഇതൊന്നുംമില്ലാതേ ഇത്തരത്തിലുള്ള പ്രവര്‍ത്തിയില്‍ സംശയം തോന്നിയ നാട്ടുക്കാര്‍ റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപെടുകയായിരുന്നു.മുന്‍പ് പാകിയ മെറ്റലിംങ്ങിന് മുകളിലൂടെ വീണ്ടും മെറ്റലിട്ട് ടാറിംങ്ങ് നടത്താവുന്ന റോഡ് പണി അഴിമതിയ്ക്ക് കളമെരുക്കാന്‍ വേണ്ടിയാണെന്ന നാട്ടുക്കാരുടെ ആരോപണത്തേ തുടര്‍ന്ന് നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയറും ഉദ്യോഗസ്ഥരും വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബനും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ആദ്യം പാകിയ മെറ്റല്‍ നീക്കം ചെയ്യാന്‍ കോണ്‍ട്രാക്റ്ററോട് തങ്ങള്‍ ആവശ്യപെട്ടിട്ടില്ലെന്നും നീക്കം ചെയ്ത മെറ്റല്‍ പുനര്‍നിക്ഷേപിയ്ക്കാന്‍ ആവശ്യപെടുകയും ചെയ്തു.രണ്ട് വര്‍ഷം മുന്‍പ് ചെയ്ത മെറ്റലിംങ്ങ് വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ ശ്രദ്ധയില്‍പെടാതിരുന്നതാണ് ഇത്തരമെരും സംഭവം നടക്കാനിടയായതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.270 മീറ്റര്‍ നീളത്തില്‍ റോഡ് ഡബിള്‍ ലയര്‍ മെറ്റലിങ്ങോട് കൂടി റീ ടാര്‍ ചെയ്യാനാണ് കോണ്‍ട്രാക്ട് നല്‍കിയിരിക്കുന്നത്.രാഷ്ട്രിയ ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയാണ് നാട്ടുക്കാരുടെ നേതൃത്വത്തില്‍ തടയിടാനായത്.

Advertisement