എടതിരിഞ്ഞി എച്ച് .ഡി .പി. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍. എസ് .എസ് യൂണിറ്റാരംഭിച്ചു

399

ഇരിങ്ങാലക്കുട-എച്ച് .ഡി. പി സമാജം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എന്‍. എസ് .എസ് യൂണിറ്റുകളാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.പി. ടി. എ പ്രസിഡന്റ് എ .എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ സി കെ ബേബി മുഖ്യപ്രഭാഷണം നടത്തി.കാട്ടൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് കെ എസ് മുഖ്യാതിഥിയായിരുന്നു.പി എസി അംഗം നരേന്ദ്രന്‍ എന്‍ എസ് ഒരു അവതരണം നടത്തി.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി കണ്ണന്‍ ,പടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് കോലാന്ത്ര ,സി എം ഉണ്ണികൃഷ്ണന്‍,എച്ച് എം പി ജി സാജന്‍ മാസ്റ്റര്‍,ഇംഗ്ലീഷ് മീഡിയം അഡ്മിനിസ്ട്രറ്റര്‍ പി ശ്രീദേവി ,എച്ച് .ഡി .പി സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എന്‍ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ആനി ജോര്‍ജ്ജ് സി നന്ദിയും ,പ്രിന്‍സിപ്പല്‍ കെ. എ സീമ സ്വാഗതവും പറഞ്ഞു

Advertisement