കടുപ്പശ്ശേരി : ഇരിങ്ങാലക്കുട രൂപതയിലെ കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.തിങ്കളാഴ്ച രാവിലെ 6.00 ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 3 വരെ ചാലക്കുടി സെന്റ് ജോസഫ് വൈദികഭവനിലും 4 മണി മുതല്‍ കടുപ്പശ്ശേരി തിരുഹൃദയദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.തുടര്‍ന്ന് 5.30 ന് പുത്തന്‍ച്ചിറയിലെ സ്വവസതിയിലേയക്ക് കൊണ്ട് പോകും.ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 മണിയോടെ പുത്തന്‍ച്ചിറ ഈസ്റ്റ് ദേവാലയത്തില്‍ ദിവ്യബലിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.മൃതസംസ്‌ക്കാര ശുശ്രൂഷാകര്‍മ്മം 24.04.2018 ചൊവ്വാഴ്ച കാലത്ത് 11.30 ന് പ്രസ്തുത ഭവനത്തില്‍ നിന്ന് ആരംഭിക്കും. പിന്നീട് 12.30 ുാ മുതല്‍ 2.30 ുാ വരെ പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ്സ് ദൈവാലയത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് വെയ്ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30 നുള്ള വി. കുര്‍ബ്ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ശേഷം പുത്തന്‍ച്ചിറ ഈസ്റ്റ് സെന്റ് ജോസഫ്സ് ഇടവകപള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതാണ്.ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപോലീത്ത, സീറോമലങ്കര മാവേലിക്കര രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോഷ്വ ഇഗ്‌നാത്തിയോസ് എന്നിവര്‍ മൃതസംസ്‌ക്കാര ശുശ്രൂഷ കര്‍മ്മത്തില്‍ കാര്‍മ്മികത്വം വഹിക്കുന്നു.ഈസ്റ്റ് പുത്തന്‍ചിറ ഇടവകാംഗമായ ബഹു. പോള്‍ സി. അമ്പൂക്കനച്ചന്‍ 1947 നവംബര്‍ 19 ന് അമ്പൂക്കന്‍ ചെറിയ -ചെര്‍ച്ചി ദമ്പതികളുടെ എട്ടുമക്കളില്‍ മൂന്നാമത്തെ മകനായി കുഴിക്കാട്ടുശ്ശേരി പ്രദേശത്ത്ജനിച്ചു.തൃശൂര്‍ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും പരിശീലനം നടത്തിയ ബഹു. പോളച്ചന്‍ 1975 ഡിസംബര്‍ 22 ന് അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. തൃശ്ശൂര്‍ കത്തീഡ്രല്‍. ചാലക്കുടി ഫൊറോന എന്നിവിടങ്ങളില്‍ അസ്തേന്തിയായും കൊടുങ്ങ, അമ്പനോളി, കോപ്ലിപ്പാടം, അരിപ്പാലം, വള്ളിവട്ടം, നോര്‍ത്ത് ചാലക്കുടി, വെസ്റ്റ് ചാലക്കുടി, കൂടപ്പുഴ, മൂര്‍ക്കനാട്, കയ്പമംഗലം, ചെന്ത്രാപ്പിന്നി ഈസ്ററ്, ചെമ്മണ്ട, വെള്ളിക്കുളങ്ങര, ചൊക്കന, പൂവത്തുശ്ശേരി, മരിയന്‍തുരുത്ത്, മാള ഫൊറോന, കടുപ്പൂക്കര, ആളൂര്‍, താഴേക്കാട്, കുറ്റിക്കാട് ഫൊറോന, തുമ്പൂര്‍, മേലഡൂര്‍ എന്നിവിടങ്ങളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.എല്‍.സി, ജീസസ് യൂത്ത്, കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് എന്നിവയുടെ രൂപത ഡയറക്ടറായും ബഹു. പോളച്ചന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Advertisement