Monday, June 22, 2026
24.3 C
Irinjālakuda

ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു മീറ്റര്‍ വീതിയിലാണ് റോഡ് വീതി കൂട്ടി ടൈല്‍സിടുന്നത്. 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നത്. റോഡ് വീതികൂട്ടി ടൈല്‍സിടുന്നതിനോടൊപ്പം തകര്‍ന്നുകിടക്കുന്ന ആല്‍ത്തറ ഭാഗത്തെ കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്ത് ടൈല്‍സ് വിരിക്കുന്നുണ്ട്. ഉത്സവത്തിന് മുമ്പെ ടൈല്‍സിടല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നേരത്തെ കോണ്‍ക്രീറ്റിങ്ങ് നടത്താമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. പിന്നീട് ടൈല്‍സിടാന്‍ തീരുമാനിക്കുകയായിരുന്നു. ടൈല്‍സ് വിരിക്കുന്നതിന്റെ ഭാഗമായി പൊതുമാരാമത്ത് വകുപ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ നേരത്തെ ഠാണ മുതല്‍ എഴുന്നൂറ് മീറ്ററോളം ഇരുവശത്തും കോണ്‍ക്രീറ്റിങ്ങ് നടത്തി വീതി കൂട്ടിയിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img