ജോയിന്റ് കൗണ്‍സില്‍ പതാകദിനാചരണം നടത്തി

411
Advertisement

ഇരിങ്ങാലക്കുട : മെയ് 10 മുതല്‍ 13 വരെ അടൂരില്‍ നടത്തുന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു.സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ ദിനാചരണചടങ്ങ് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി.മേഖലാ സെക്രട്ടറി എ.എം.നൗഷാദ് അദ്ധ്യക്ഷനായി.അഗ്രിക്കള്‍ച്ചര്‍ ടെക്്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍.വി.നന്ദകുമാര്‍,റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക്സെക്രട്ടറി ടി.ജെ.സാജു,പി.യു.പ്രേമന്‍,പി.എ.നൗഫല്‍,ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.

 

Advertisement